കോവിഡ് 19 മഹാമാരിയുടെ ഗുരുതരമായേക്കാവുന്ന ഒരു പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാനാണ് രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെയും നാടിന്റെയും രക്ഷക്ക് ഓരോരുത്തരും ഉത്തരവാദിത്വത്തോടെ നിയന്ത്രണങ്ങൾ അനുസരിക്കേണ്ടതാണ്. ഈ പ്രത്യേക സാഹചര്യത്തിൽ നാം ചെയ്യാൻ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുകൂടി അറിഞ്ഞിരിക്കണം

ലോക്ക്ഡൗൺ സമയത്ത് ആളുകൾ എന്തൊക്കെ ചെയ്യരുത്?

1. ആളുകൾ കൂട്ടംകൂടരുത്. കൂടിചേർന്ന് എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തരുത്.

2. യാത്രയും കുടുംബത്തൊടൊപ്പമുള്ള യാത്രയും നിരോധിച്ചിരിക്കുന്നു.

3. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കരുത്.

4. അടുത്തിടെ വിദേശത്ത് നിന്ന് വന്നവർ ഒരുകാരണവശാലും പുറത്തു വരരുത്.

5. പൊതുഗതാഗത വാഹനങ്ങൾ (ബസുകൾ, കാബുകൾ, ഓട്ടോകൾ) എന്നിവ ഓടാൻ പാടില്ല.

6. ബിസിനസ് കോംപ്ലക്സുകൾ, ഷോപ്പിംഗ് മാളുകൾ, തീയറ്ററുകൾ, ജിമ്മുകൾ, ഫംഗ്ഷൻ ഹാളുകൾ എന്നിവ അടച്ചിരിക്കണം.

7. പ്രായമായവരെയും കൊച്ചുകുട്ടികളെയും ഒരു സാഹചര്യത്തിലും വീടിന് പുറത്തുവിടരുത്.

ലോക്ക്ഡൗൺ സമയത്ത് ആളുകൾക്ക് എന്തൊക്കെ ചെയ്യാം?

1. അത്യാവശ്യമായ കാര്യങ്ങൾക്ക് പുറത്ത് ഇറങ്ങാം. നിങ്ങൾക്ക് അവശ്യവസ്തുക്കൾ (മരുന്നുകൾ, പച്ചക്കറികൾ, അവശ്യവസ്തുക്കൾ) വാങ്ങാൻ പുറത്തു പോകാം.

2. അടിയന്തിര സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് പുറത്തുപോകാം. (പവർ, മെഡിസിൻ, മീഡിയ, ടെലികോം).

3. അത്യാവശ്യത്തിന് പുറത്ത് ഇറങ്ങുന്നവർ മറ്റുള്ളവരുമായി രണ്ട് മീറ്റർ അകലം പാലിക്കണം.

4. പുറത്തുപോയവർ വീട്ടിൽ തിരിച്ചെത്തിയ ഉടൻ വസ്ത്രങ്ങൾ നന്നായി കഴുകി വെയിലത്ത് ഇടണം.

5. പുറത്തുപോയ ശേഷം കൈ 20 സെക്കൻഡ് തുടർച്ചയായി സോപ്പ് ഉപയോഗിച്ച് കഴുകുക. കഴിയുമെങ്കിൽ കുളിക്കുക.

6. പുറത്തു നിന്ന് കൊണ്ടുവന്ന സാധനങ്ങൾ ശുചിത്വമുള്ളതാണെന്ന് ഉറപ്പ് വരുത്തണം.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പൊലീസ് പാസ് ലഭിക്കുന്നതില്‍നിന്നും കൂടുതല്‍ വിഭാഗങ്ങളിൽപ്പെട്ടവരെ ഒഴിവാക്കി. അവശ്യ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പാസ് ലഭിക്കുന്നതില്‍നിന്ന് ഒഴിവാക്കിയത്. ലിസ്റ്റ് താഴെ കൊടുക്കുന്നു.

  • സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും
  • ആംബുലന്‍സ് സര്‍വീസ് ഡ്രൈവര്‍മാര്‍, ജീവനക്കാര്‍
  • മെഡിക്കല്‍ ഷോപ്പ്
  • മെഡിക്കല്‍ ലാബ് ജീവനക്കാര്‍
  • മൊബൈല്‍ ടവര്‍ ടെക്നീഷ്യന്മാര്‍, ഡാറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാര്‍
  • യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാർ
  • സ്വകാര്യ സുരക്ഷ ജീവനക്കാർ
  • പാചകവാതക വിതരണം
  • പെട്രോള്‍ ബങ്ക് ജീവനക്കാര്‍

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനു പോകുമ്പോള്‍ ഇക്കൂട്ടര്‍ തങ്ങളുടെ സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് പോലീസിനെ കാണിച്ചാല്‍ മതിയാകും.

വിവരങ്ങൾക്ക് കടപ്പാട് – കേരള പോലീസ്.

SHARE