മറുനാടൻ മലയാളികൾക്കായി പ്രത്യേക സർവ്വീസുകളുമായി കെ.എസ്സ്.ആർ.ടി.സി. മഹാനവമി, വിജയദശമി പ്രമാണിച്ച് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബാംഗ്ലൂർ/മൈസൂർ – ലേക്കും തിരിച്ചും പ്രത്യേക സർവ്വീസുകൾ ആരംഭിക്കുന്നു. 21-10-2020 മുതൽ 03-11-2020 വരെയാണ് സർവീസുകൾ ഉണ്ടാവുക. വിശദാംശങ്ങൾ താഴെ ചേർക്കുന്നു.

ബാംഗ്ലൂർ നിന്നുമുള്ള സർവ്വീസുകൾ : 22.10.2020 – 03.11.2020 : 10.01 ബാംഗ്ലൂർ – കോഴിക്കോട് (സൂപ്പർ എക്സ്‌പ്രസ്) – മൈസൂർ, സുൽത്താൻ ബത്തേരി, കൽപ്പറ്റ, താമരശ്ശേരി വഴി. 10.02 ബാംഗ്ലൂർ – കോഴിക്കോട് (സൂപ്പർ എക്സ്‌പ്രസ്) – മൈസൂർ, സുൽത്താൻ ബത്തേരി വഴി. 15.32 ബാംഗ്ലൂർ – തിരുവനന്തപുരം (സൂപ്പർ ഡീലക്സ്) – സേലം പാലക്കാട് ആലപ്പുഴ വഴി.

16.01 ബാംഗ്ലൂർ – തിരുവനന്തപുരം (സൂപ്പർഡീലക്സ്) – മൈസൂർ, സുൽത്താൻ ബത്തേരി കോഴിക്കോട് ആലപ്പുഴ വഴി. 17.02 ബാംഗ്ലൂർ – തിരുവനന്തപുരം (സൂപ്പർഡീലക്സ്) – സേലം, പാലക്കാട്, ആലപ്പുഴ വഴി. 18.04 ബാംഗ്ലൂർ -കോട്ടയം (സൂപ്പർഡീലക്സ്) -സേലം പാലക്കാട് വഴി. 19.01 ബാംഗ്ലൂർ- എറണാകുളം (സൂപ്പർഡീലക്സ്) മൈസൂർ, സുൽത്താൻബത്തേരി,കോഴിക്കോട് വഴി.

19.33 ബാംഗ്ലൂർ -പത്തനംതിട്ട (സൂപ്പർഡീലക്സ്) -സേലം ,പാലക്കാട്, കോട്ടയം വഴി. 20.01 ബാംഗ്ലൂർ- തൃശ്ശൂർ (സൂപ്പർഡീലക്സ്) -സേലം ,പാലക്കാട് വഴി. 20.30 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർഡീലക്സ്) മൈസ്സൂർ കുട്ട മാനന്തവാടി വഴി. 20.32 ബാംഗ്ലൂർ -കാസർഗോഡ് (സൂപ്പർഡീലക്സ്) മൈസൂർ, സുള്ള്യ വഴി. 21.00 ബാംഗ്ലൂർ- പയ്യന്നൂർ (സൂപ്പർ എക്സ്‌പ്രസ്) – മൈസൂർ,കുട്ട മാനന്തവാടി ഇരിട്ടി, ചെറുപുഴ വഴി. 21.01 ബാംഗ്ലൂർ-പാലക്കാട് (സൂപ്പർഡീലക്സ്) സേലം,കോയമ്പത്തൂർ വഴി. 21.30 ബാംഗ്ലൂർ -കണ്ണൂർ (സൂപ്പർ എക്സ്‌പ്രസ്) – മൈസൂർ,കുട്ട മാനന്തവാടി കൂത്തുപറമ്പ്, തലശ്ശേരി, വഴി. 22.47 ബാംഗ്ലൂർ – കോഴിക്കോട് (സൂപ്പർഡീലക്സ്) മൈസൂർ, സുൽത്താൻ ബത്തേരി വഴി. 23.00 ബാംഗ്ലൂർ-തൊട്ടിൽപ്പാലം (സൂപ്പർ എക്സ്‌പ്രസ്) മൈസൂർ,കുട്ട മാനന്തവാടി വഴി. 23.00 ബാംഗ്ലൂർ – തൃശ്ശൂർ (സൂപ്പർഡീലക്സ്) മൈസൂർ ഗൂഡല്ലൂർ നിലമ്പൂർ വഴി. 23.06 ബാംഗ്ലൂർ -കണ്ണൂർ (സൂപ്പർഡീലക്സ്) മൈസൂർ ,വിരാജ് പേട്ട്, ഇരിട്ടി വഴി.

ബാംഗ്ലൂരുവിലേക്കുള്ള സർവീസുകൾ 21-10 -2020 to 02 -11-2020 : 07.30 കണ്ണൂർ -ബാംഗ്ലൂർ (സൂപ്പർഡീലക്സ്)- ഇരിട്ടി, വിരാജ്പേട്ട്, മൈസൂർ വഴി. 08.02 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർഡീലക്സ്) സുൽത്താൻ ബത്തേരി,മൈസൂർ വഴി. 09.00 തൊട്ടിൽപ്പാലം-ബാംഗ്ലൂർ (സൂപ്പർ എക്സ്‌പ്രസ്) മാനന്തവാടി മൈസൂർ വഴി. 13.31 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ എക്സ്‌പ്രസ്) സുൽത്താൻ ബത്തേരി, മൈസൂർ വഴി. 15.01 തിരുവനന്തപുരം-ബാംഗ്ലൂർ (സൂപ്പർഡീലക്സ്) ആലപ്പുഴ, തൃശ്ശൂർ, സേലം വഴി 16.16 തിരുവനന്തപുരം-ബാംഗ്ലൂർ (സൂപ്പർഡീലക്സ്) ആലപ്പുഴ, തൃശ്ശൂർ,പാലക്കാട് സേലം വഴി. 16.46 എറണാകുളം-ബാംഗ്ലൂർ (സൂപ്പർഡീലക്സ്) സുൽത്താൻ ബത്തേരി, മൈസൂർ വഴി.

17.16 തിരുവനന്തപുരം-ബാംഗ്ലൂർ (സൂപ്പർഡീലക്സ്) തൃശ്ശൂർ, സുൽത്താൻബത്തേരി, മൈസൂർ വഴി. 17.32 പത്തനംതിട്ട-ബാംഗ്ലൂർ (സൂപ്പർഡീലക്സ്) തൃശ്ശൂർ, സേലം വഴി 17.33 കോട്ടയം-ബാംഗ്ലൂർ (സൂപ്പർഡീലക്സ്) തൃശ്ശൂർ, സേലം വഴി 19.00 തൃശ്ശൂർ-ബാംഗ്ലൂർ (സൂപ്പർഡീലക്സ്) മഞ്ചേരി മാനന്തവാടി,കുട്ട,മൈസൂർ വഴി. 19.00 പയ്യന്നൂർ-ബാംഗ്ലൂർ (സൂപ്പർഡീലക്സ്) ചെറുപുഴ ഇരിട്ടി മാനന്തവാടി,കുട്ട,മൈസൂർ വഴി. 20.01 തൃശ്ശൂർ-ബാംഗ്ലൂർ (സൂപ്പർഡീലക്സ്) പാലക്കാട്, സേലം വഴി. 20.01 കാസർഗോഡ്-ബാംഗ്ലൂർ (സൂപ്പർ എക്സ്‌പ്രസ്) മൈസൂർ, സുള്ള്യ വഴി.

20.01 കണ്ണൂർ-ബാംഗ്ലൂർ (സൂപ്പർ എക്സ്‌പ്രസ്) തലശ്ശേരി, കൂത്തുപറമ്പ്, മാനന്തവാടി,കുട്ട,മൈസൂർ വഴി. 20.31 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ എക്സ്‌പ്രസ്) കുന്നമംഗലം, താമരശ്ശേരി, കൽപറ്റ, മാനന്തവാടി, മൈസൂർ വഴി. 21.01 പാലക്കാട്-ബാംഗ്ലൂർ (സൂപ്പർഎക്സ്പ്രസ്) കോയമ്പത്തൂർ സേലം വഴി. 22.00 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർഡീലക്സ്) മാനന്തവാടി,കുട്ട,മൈസൂർ വഴി. 17.01 തിരുവനന്തപുരം-ചെന്നൈ (സൂപ്പർ ഡീലക്സ്) എറണാകുളം,പാലക്കാട്,കോയമ്പത്തൂർ വഴി. 14.30 തിരുവനന്തപുരം – കൊല്ലൂർ (സൂപ്പർഡീലക്സ്) മംഗലാപുരം, കാസർഗോഡ്, കോഴിക്കോട് വഴി.

സുഖകരമായ യാത്ര ഇനി നിങ്ങളുടെ സ്വന്തം കെഎസ്ആർടിസിയിൽ. വിശദ വിവരങ്ങൾക്ക്; സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് നമ്പർ – 8129562972. വെബ് സൈറ്റ് : www.keralartc.com, കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799 എന്ന നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്. ഈ സർവ്വീസുകളിലേക്കുള്ള ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് സര്‍വ്വീസുകള്‍ നടത്തുന്നത്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത യാത്ര പാസ്സ് കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഹാജരാക്കണം. യാത്രാ ദിവസം കേരള, കര്‍ണ്ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും യാത്രക്കാര്‍ ശ്രദ്ധിക്കണം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്കും സാനിട്ടൈസറും കൈയ്യില്‍ കരുതേണ്ടതാണ്. യാത്ര തുടങ്ങുന്നതിന് മുന്‍പ് ആരോഗ്യ സേതു ആപ്പും മൊബൈലില്‍ സൂക്ഷിക്കണം.

SHARE