വിവരണം – നിഖിൽ എബ്രഹാം, ബസ് കേരള.

നമ്മുടെ നാട്ടിൽ അശോക് ലെയ്‌ലാൻഡ് ബസ്സുകൾ ധാരാളമുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു മോഡലുകളാണ് ചീറ്റയും വൈക്കിംഗും. ഇവ തമ്മിലുള്ള താരതമ്യപഠനത്തിൽ കണ്ടെത്തിയ ചില കാര്യങ്ങളാണ് ഇനി പറയുവാൻ പോകുന്നത്.

വൈക്കിംഗ് / ചീറ്റ മോഡലുകൾ തമ്മിൽ സാങ്കേതിക വ്യത്യാസങ്ങൾ കുറവ് ആണ്, ഇവ ഒരു പ്രോഡക്റ്റ് ന്റെ രണ്ട് വകഭേദങ്ങൾ ആണെന്ന് പറയാം. അതായത് BS 2 മോഡൽ വൈക്കിംഗ് 114 hp ആണെങ്കിൽ ചീറ്റയും 114 hp തന്നെ ആയിരിക്കും. Engine (H സീരീസ് engine), മറ്റു സാങ്കേതിക ഭാഗങ്ങൾ ഒക്കെ ഒന്നാണ്. പിന്നെ അതിൽ തന്നെ ചില മോഡലുകൾക് ചെറിയ മാറ്റങ്ങൾ ഉണ്ടാകാം എന്ന് മാത്രം.

ഉദാഹരണം : വൈക്കിംഗ് ൽ H സീരീസ് engine തന്നെ വരുന്ന 180 BHP മോഡൽ ഇപ്പോൾ ഉണ്ട്. ചീറ്റയിൽ ഉള്ളത് ആയി കേട്ടിട്ടില്ല. കാരണം ആ മോഡൽ ദീർഘ ദൂര യാത്രക്ക് ഉള്ളത് ആണ്. അവിടെ ആളുകൾ അധികവും വൈക്കിംഗ് ആണ് പരിഗണിക്കുക. അതുപോലെ ‘ചില വീൽബേസ് കളിൽ എയർ സസ്‌പെൻഷൻ ഉണ്ടാകും ചിലതിനു ഉണ്ടാകില്ല ‘പോലെ ഓപ്‌ഷനുകളിൽ ഉള്ള മാറ്റങ്ങൾ. എല്ലാ കമ്പനികൾക്കും ഇങ്ങനെ ചെറിയ മാറ്റങ്ങൾ ഒരേ മോഡലിന്റെ പല വക ഭേദങ്ങളിൽ കാണാൻ സാധിക്കും.

ചീറ്റയെ അപേക്ഷിച്ചു അതെ മോഡൽ വൈക്കിംഗ് ബസുകൾക് നീളം കൂടുതൽ ആയതു കൊണ്ട് വൈക്കിംഗ് ആകുമ്പോൾ കൂടുതൽ സീറ്റ്‌ ഡിസ്റ്റൻസ് ഇട്ട് ബോഡി ചെയ്യാൻ സാധിക്കും. ഇതും യാത്ര സുഖം വർധിപ്പിക്കുന്നു. ഉദാഹരണം സാധാരണ കണ്ടു വരുന്ന 48 സീറ്റ്‌ ചീറ്റയെകാൾ chassis നീളം ആകെ കൂടുതൽ ആയിരിക്കും 48 സീറ്റ്‌ വൈക്കിംഗ് നു.

യാത്ര സുഖവും കൂടുതൽ ആണ് വൈക്കിംഗ് നു എന്ന കാര്യം കേട്ടിട്ടുണ്ടാകും. മുൻ – പിൻ ടയറുകൾ കഴിഞ്ഞും chassis നീണ്ടു നില്കുന്നത് ആണ് ഇതിനു ഒരു കാരണം എന്ന് പറയുന്നു. ഈ ഭാഗത്തിന് ഫ്രണ്ട് ഓവർ ഹാങ്ങ്‌ എന്ന് പറയും (FOH). അപ്പോൾ ബസിന്റെ ആകെ ബാലൻസ് കൂടുന്നു, വാഹനത്തിന്റെ ചാട്ടം കുറയുന്നു, ഉലച്ചിൽ കുറയുന്നു, സീറ്റ്‌കൾക്ക് ഇടയിൽ ഗ്യാപ് കൂട്ടാൻ പറ്റുന്നു. (പിൻ ടയർ കഴിഞ്ഞു പുറകോട്ടു ഉള്ള ഭാഗത്തിന് ROH എന്നാണ് പറയുക – Rear Over Hang.)

എന്നാൽ Chassis ന്റെ ആകെ നീളം നോക്കി വൈക്കിംഗ് ആണോ ചീറ്റ ആണോ ബസ് മോഡൽ എന്ന് കണ്ടെത്താൻ നോക്കിയാൽ ചിലപ്പോൾ തെറ്റുകൾ പറ്റി എന്ന് വരാം. കാരണം 28 സീറ്റ്‌ നു പറ്റിയ നീളം വരുന്ന ചെറിയ വൈക്കിംഗ് മോഡലും 12 മീറ്റർ നീളം വരുന്ന 60 സീറ്റ്‌ സുഖമായി കൊള്ളുന്ന 180 hp വൈക്കിംഗ് മോഡലും അശോക് ലെയ്ലാൻഡ് ഇറക്കിയിട്ടുണ്ട്. സാധാരണ വരുന്ന ചീറ്റ മോഡലിനെകാൾ നീളം കുറഞ്ഞ വൈക്കിംഗ് ബസുകളും നമ്മുടെ നിരത്തിൽ വിരളം അല്ലെന്ന് സാരം.

ചീറ്റ ബസുകൾ കൈകാര്യം ചെയ്യാൻ എളുപ്പം ആണെന്നാണ് ഡ്രൈവർമാർ പറയാറുള്ളത്. പ്രത്യേകിച്ച് മത്സരയോട്ട റൂട്ടുകളിൽ ചീറ്റക്ക് മുൻഗണന കിട്ടാൻ ഒരു കാരണം ഇത് തന്നെ ആണ്. അതുപോലെ ടയർ ലൈഫ് വൈക്കിംഗ് വച്ച് ചീറ്റക്ക് കൂടുതൽ ആണെന്ന് കേട്ടിട്ടുണ്ട് (ഉറപ്പില്ല). എന്നാൽ യാത്ര സുഖം വരുമ്പോൾ വൈക്കിംഗ് മുൻപിൽ എത്തുന്നു.

സ്വകാര്യ ബസുകളുടെ കാര്യത്തിൽ വടക്കോട്ട് ചീറ്റയാണ് കൂടുതൽ ഇറങ്ങുന്നത്. തെക്കോട്ടു വൈക്കിംഗ് ഉം ചീറ്റയും നന്നായി ഇറങ്ങുന്നുണ്ട്. അവിടെ ഉള്ള റോഡ്, റൂട്ട് സൗകര്യങ്ങൾ വൈക്കിംഗ് നു കൂടി അനുയോജ്യമായത് കൊണ്ടാണ് ഇത്. ടൂറിസ്റ്റ് ബസുകളിൽ വൈക്കിംഗ് മോഡലുകൾ ആണ് പൊതുവെ ഉപയോഗിച്ച് വരുന്നത്. അത് പോലെ മറ്റു കമ്പനികളുടെ FOH ഉള്ള മോഡലുകളും.

KSRTC കോർപ്പറേഷൻ ഇന്ന് ഭൂരിപക്ഷം ലെയ്ലാൻഡ് ബസുകളും വൈക്കിംഗ് ആണ് വാങ്ങി കാണാറുള്ളത്. എന്നാൽ ഇന്ന് അവരുടെ കൈയിൽ ഉള്ള ചെറിയ അശോക് ലെയ്ലാൻഡ് ബസുകൾ അധികം ചീറ്റ ആണ് താനും. (മുൻപ് ഉണ്ടായിരുന്ന പഴയ ഡിസൈൻ KSRTC ബസുകൾ ചീറ്റ ആയിരുന്നു പൊതുവെ കണ്ടിരുന്നത്.) KSRTC ബസുകൾക്ക് യാത്ര സുഖം കൂടുതൽ ആണെന്ന് ചിലർ എങ്കിലും അഭിപ്രായപെടാൻ ഉള്ള ഒരു കാരണം അവർക്ക് വൈക്കിംഗ് ബസുകളുടെ എണ്ണം വളരെ കൂടുതൽ ആയത് ആണ്. അതിനാൽ പൊതുവായി സീറ്റ്‌ ഡിസ്റ്റൻസ് കൂടുതൽ ഇട്ട് ബോഡി ചെയ്യുന്നു. (ഒപ്പം മറ്റു ചില കാര്യങ്ങളും).

കേരള RTC ടാറ്റയുടെ കാര്യത്തിൽ കൂടുതൽ ആയി FOH കുറഞ്ഞ മോഡലുകൾ ആയിരുന്നു ഉപയോഗിച്ച് വന്നത്, ഇപ്പോൾ അവർ FOH ഉള്ള ടാറ്റാ ബസുകൾ വാങ്ങുന്നുണ്ട്. Eicher KSRTC ബസുകളും FOH കൂടുതൽ ഉള്ളവ ആണ്. ഇവക്കും കൂടുതൽ യാത്ര സുഖമുള്ളതായി കാണാം.

ഏകദേശം വൈക്കിംഗ് – ചീറ്റ മോഡലുകൾ പോലെ ആണ് ടാറ്റയിലെ LP / LPO വേരിയന്റ്കൾ. ടാറ്റായുടെ കാര്യത്തിൽ സാധാരണയായി ഒരു മോഡലിൽ ഫ്രണ്ട് ഓവർ ഹാങ്ങ്‌ ഉള്ള (FOH) – അഥവാ വൈക്കിംഗ് പോലെ ഉള്ള മോഡലും, FOH കുറഞ്ഞ (ചീറ്റ പോലുള്ള) മോഡലും ഉണ്ടാകും. ഉദാഹരണം ടാറ്റാ 1515c LPO ഏകദേശം വൈക്കിംഗ് പോലെ ആണെങ്കിൽ, 1515 LP ചീറ്റക്ക് തുല്യം ആണ്. അതുപോലെ 1512, 1613 മോഡലുകൾക്കും LP, LPO വകഭേദങ്ങൾ ഉണ്ട്. Eicher നും ഇങ്ങനെ FOH കൂടിയതും കുറഞ്ഞതും ആയ മോഡലുകൾ ഉണ്ട്. പക്ഷെ കമ്പനികൾക്കനുസരിച്ചു ഒരേ സെഗ്മെന്റ് ലെ മോഡലുകൾക്ക് ചെറിയ മാറ്റങ്ങൾ ഉണ്ടാകും.

ഏത് കമ്പനി ആണെങ്കിലും FOH ഉള്ള വണ്ടികൾക്ക് അത് ഇല്ലാത്ത മോഡലിനേക്കാൾ എപ്പോളും യാത്ര സുഖം കൂടുതൽ ആയിരിക്കും. പിന്നെ ബോഡി നിർമാണത്തിന്റെ മികവും യാത്ര സുഖം കൂടുതൽ നൽകുന്നതിൽ ഒരു ഘടകം ആണ്. Chassis ൽ കമ്പനി നൽകിയിരിക്കുന്ന കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തിയാൽ (മറ്റു പല ഗുണങ്ങൾ ഉണ്ടെങ്കിൽ കൂടി) യാത്ര സുഖം കുറഞ്ഞു എന്ന് വരാം.

അതായത് ലോക്കൽ ഓടാൻ ആയി നിർമിക്കുന്ന ബസും ലോങ്ങ്‌ ഓടാൻ ആയി നിർമിക്കുന്ന ബസും തമ്മിലോ, FOH ഉള്ള ബസോ FOH ഇല്ലാത്ത ബസോ തമ്മിലോ കമ്പനിയുടെയും മറ്റും പേരിൽ യാത്ര സുഖം താരതമ്യം ചെയ്യുന്നത് ശരിയായ രീതി അല്ലെന്ന് സാരം. 12 മീറ്റർ പോലുള്ള നീളം കൂടിയ മോഡലുകൾക് കമ്പനികൾ FOH ഇല്ലാത്ത വകഭേദങ്ങൾ നൽകാറില്ല.

ചീറ്റയും വൈക്കിംഗും എങ്ങനെ എളുപ്പത്തിൽ തിരിച്ചറിയാം? അശോക് ലെയ്ലാൻഡ് ന്റെ വൈക്കിംഗ് – ചീറ്റ മോഡലുകൾ തമ്മിൽ തിരിച്ചറിയാൻ എളുപ്പത്തിൽ സഹായിക്കുന്ന ഒരു ചിത്രം ആണ് താഴെ. ചിത്രത്തിൽ നീല നിറം ഉള്ള ബസ് വൈക്കിംഗ് ആണ്. പിങ്ക് ബസ് ചീറ്റ ആണ്.

വൈക്കിംഗ് ബസുകൾക്ക് മുൻ ടയർ ന്റെ മുൻഭാഗത്തേക്ക്‌ chassis നീളം താരതമ്യേന കൂടുതൽ ആയിരിക്കും. ചീറ്റ ബസുകൾക്ക് മുകളിൽ പറഞ്ഞ ഭാഗത്തേക്ക്‌ വൈക്കിംഗ് ന്റെ അത്രയും നീളം ഉണ്ടാകില്ല. വൈക്കിംഗ് ബസുകൾക് മുൻ ടയർ ന്റെ മുൻപിൽ ആണ് ഡ്രൈവർ സീറ്റ്‌ കണ്ടിട്ടുള്ളത്. ചീറ്റ ബസുകൾക്ക് മുൻ ടയറിന്റെ ഏകദേശം മുകളിൽ ആയാണ് ഡ്രൈവിംഗ് സീറ്റ്‌. VIKING ൽ AIR FILTER വലത് വശത്തും CHEETAH യിൽ ഇടത് വശത്തുമാണ് സാധാരണ ഉണ്ടാകാറുള്ളത്.

ഇനി അശോക് ലെയ്‌ലാൻഡ് ബസ്സുകൾ നിങ്ങൾ കാണുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ച് ബസ് മോഡൽ ഏതാണെന്നു കണ്ടെത്തുവാൻ ശ്രമിക്കുമല്ലോ അല്ലേ.

SHARE