Volvo Buses India, the wholly-owned subsidiary of Volvo Bus Corporation of Sweden, on Saturday announced the trial run of its multi-axle low floor city bus (Volvo 7400XL) in India. Karnataka government-owned Bangalore Metropol-itan Transport Corporation (BMTC) held the run.

With the trials, Volvo Buses is set to further expand its business in India.

The Volvo 7400XL, showcased at the Auto Expo 2012 in Delhi earlier this year, is India’s first multi-axle city bus with a steered axle. It is also the country’s first city bus ready to support efficient mass bus-based transport systems and can carry over 100 passengers at a time.

The response to the Volvo 8400 city bus in 13 cities across India has been very encouraging, and the Volvo 7400XL would take the Volvo city bus concept a step further.

The Volvo 7400XL is powered by the Volvo 7-litre diesel engine, with 290 hp of power. It is also equipped with a turbocharger and an intercooler.

CONDUCT TRIALS

Speaking after the inauguration, the Karnataka Minister for Home and Transport, Mr R. Ashok, said that Volvo Buses will conduct trials for the Bangalore Metropolitan Transport Corporation (BMTC) for three months free of cost. Trials will be on high density routes in Bangalore, starting with Banshankari to ITPL, Central bus station to Kadugodi, Attebele, Bannerghatta National Park and the Central Silk Board junction to Hebbal.

ഡല്‍ഹി ഓട്ടോ ഷോയില്‍ അവതരിപ്പിച്ച വോള്‍വോ ഹൈബ്രിഡ് ബസ് ബാംഗ്ലൂരിലെ നിരത്തുകളിലേക്ക്. മികച്ച ഇന്ധനക്ഷമതയ്‌ക്കൊപ്പം മലിനീകരണം കുറയ്ക്കുകയും ചെയ്യുന്ന ഹൈബ്രിഡ് ബസുകള്‍ എത്തുന്ന ഇന്ത്യയിലെ ആദ്യ നഗരമായി ഇതോടെ ബാംഗ്ലൂര്‍ മാറി. ശാന്തി നഗര്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആര്‍. അശോക് ബസ്സിന്റെ ആദ്യയാത്രയ്ക്ക് പച്ചക്കൊടി വീശി. 105 സീറ്റുള്ള ബസ് രണ്ടു മാസം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുമെന്ന് മന്ത്രി പറഞ്ഞു.

37 ശതമാനം വരെ ഇന്ധനം ലാഭിക്കാമെന്നതാണ് വോള്‍വോ ഹൈബ്രിഡ് ബസ്സുകളുടെ പ്രത്യേകത. പുക മലിനീകരണം 50 ശതമാനം കുറയ്ക്കാനാകും. ഡീസല്‍ എന്‍ജിനിലും വൈദ്യുതി മോട്ടോറിലും ഓടിക്കാന്‍ കഴിയുന്ന വോള്‍വോ 7700 മോഡല്‍ ബസ്സാണ് നിരത്തിലെത്തുന്നത്. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോഷോയിലാണ് വോള്‍വോ ഹൈബ്രിഡ് ബസ് അവതരിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം മെയില്‍ പുറത്തിറക്കിയ ബസ് നിലവില്‍ 20 വിദേശ നഗരങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ ഡല്‍ഹി ഓട്ടോ ഷോ സന്ദര്‍ശിച്ചതിനുശേഷമാണ് ഹൈബ്രിഡ് ബസ് വാങ്ങാന്‍ തീരുമാനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടി ആക്‌സില്‍ ലോ ഫേ്‌ളാര്‍ ബസ്സാണിത്.

മുന്‍ ചക്രങ്ങളെപ്പോലെ പിന്‍ ചക്രങ്ങളും സ്റ്റിയറിങ് അനുസരിച്ച് തിരിയുന്ന സംവിധാനവും പുതുമയാണ്. അതിനാല്‍ നഗരത്തിലെ ഉപയോഗം അനായാസമാകും. 14.5 മീറ്റര്‍ നീളമാണ് ബസ്സിനുള്ളത്. ബസ് സ്റ്റാര്‍ട്ടായി 20 കിലോമീറ്റര്‍ സ്പീഡില്‍ എത്തുന്നതുവരെ ഇലക്ട്രിക്ക് മോട്ടോറിലാണ് പ്രവര്‍ത്തനം. ഒന്നിലധികം ഊര്‍ജ സ്രോതസ്സുകളുപയോഗിച്ച് ഊര്‍ജസംരക്ഷണം ഉറപ്പാക്കുകയാണ് ഹൈബ്രിഡ് വാഹനങ്ങള്‍. പെട്രോളിലോ ഡീസലിലോ പ്രവര്‍ത്തിക്കുന്ന പ്രധാന എന്‍ജിനും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോറും ഇതിലുണ്ടാകും.

ഊര്‍ജ നഷ്ടം പരമാവധി കുറയ്ക്കുന്നതിന് പാഴാകുന്ന ഊര്‍ജം ശേഖരിക്കുകയും വീണ്ടും ഉപയോഗിക്കുകയും ചെയ്യും. മലിനീകരണം കുറയ്ക്കുന്നതിലും ഹൈബ്രിഡുകള്‍ ഏറെ മുന്നിലാണ്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ വൈദ്യുതി സംഭരിച്ച് സ്റ്റാര്‍ട്ടിങ്ങിനും ലൈറ്റുകള്‍ തെളിക്കുന്നതിനും മറ്റും ഉപയോഗിച്ചിരുന്നു. താപമായി പാഴാകുന്ന ഊര്‍ജം പ്രയോജനപ്പെടുത്തുകയായിരുന്നു പുതിയ ലക്ഷ്യം. ഇതില്‍ നിന്നാണ് ഹൈബ്രിഡ് സങ്കല്പം രൂപപ്പെട്ടത്.

ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഹൈബ്രിഡ് വാഹനങ്ങളുടെ പ്രധാന പ്രത്യേകത. മലിനീകരണവും കുറവാണ്. സ്റ്റാര്‍ട്ടിങ്ങില്‍ പോലും ശബ്ദവും വിറയലും ഇല്ലെന്ന പ്രത്യേകതയുമുണ്ട്. കൂടുതല്‍ ഊര്‍ജം വേണ്ടി വരുമ്പോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഹൈബ്രിഡ് വാഹനങ്ങളില്‍ സ്റ്റാര്‍ട്ടിങ്ങിലും കുറഞ്ഞ സ്പീഡിലും വൈദ്യുതോര്‍ജമാണ് ഉപയോഗിക്കുക. സാധാരണ വാഹനങ്ങളില്‍ ഏറ്റവുമധികം ഇന്ധനം ഉപയോഗിക്കുന്നതും മലിനീകരണം കൂടുതലായി ഉണ്ടാകുന്നതും ഈ സമയത്താണ്.

സ്പീഡ് കൂടിക്കഴിഞ്ഞാല്‍ ഡീസല്‍ എന്‍ജിന്‍ പ്രവര്‍ത്തനക്ഷമമാകും. റീജെനറേറ്റീവ് ബ്രേക്കിങ് സംവിധാനം ബ്രേക്കില്‍ പാഴാകുന്ന താപത്തെ വൈദ്യുതിയാക്കി സംഭരിക്കും. വാഹനത്തിന്റെ വേഗം കൂറയുമ്പോള്‍ ഗതികോര്‍ജത്തിന്റെ ഒരു ഭാഗം വൈദ്യുതോര്‍ജമായി മാറും. അതിനാല്‍ ബാറ്ററി പ്രത്യേകം ചാര്‍ജ് ചെയ്യേണ്ടതില്ല. സാധാരണയിലും വികസിച്ച ടയറുകളാണ് ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ളത്. എയ്‌റോ ഡയനാമിക്‌സ് സവിശേഷത പരമാവധി പ്രയോജനപ്പെടുത്തിയാണ് വാഹനത്തിന്റെ നിര്‍മാണം. എയ്‌റോ ഡയനാമിക്‌സ് ഡിസൈന്‍ വായുവിന്റെ സുഗമമായ ഒഴുക്ക് ഉറപ്പു വരുത്തുന്നതിനാല്‍ ചലിക്കുമ്പോള്‍ പ്രതിരോധം കുറയും.

SHARE