KSRTCBlog ഉം ആനവണ്ടിയും പൂട്ടിക്കാൻ KSRTC ചെലവാക്കുന്നത് ലക്ഷങ്ങൾ !!

2013 ജനുവരിയിൽ രജിസ്റ്റർ ചെയ്ത ഉപയോഗിച്ച് വരുന്ന aanavandi.com എന്ന വെബ്‌സൈറ്റ് KSRTC യുടെ ബസ്സ് സമയ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. 2008 മുതൽ ചെയ്‌തുവരുന്ന KSRTCBlog.com എന്ന വെബ്‌സൈറ്റ് പൂട്ടിക്കാനായി പഴയ എം ഡി ആന്റണി ചാക്കോ നോട്ടീസ് അയച്ചിരുന്നത് ആരും മറന്ന് കാണില്ലല്ലോ, അത് നടക്കാത്തത് കൊണ്ട് കർണാടകാ ആർ ടി സിയെ കൂട്ടുപിടിച്ച് ട്രേഡ്മാർക്ക് വയലേഷൻ എന്ന് കാണിച്ച് അവരെക്കൊണ്ട് നോട്ടീസ് അയപ്പിച്ചു. അതോടൊപ്പം തന്നെ ‘ആനവണ്ടി’ എന്ന പേരിന് കേരളാ ആർ ടി സി ട്രേഡ്മാർക്ക് അപേക്ഷിച്ച് കേവലം ഒരു വർഷത്തിനുള്ളിൽ തന്നെ അത് സ്വന്തമാക്കി എടുത്തു.

KSRTC യെ ആളുകൾ കളിയാക്കി വിളിക്കുന്ന ആനവണ്ടി എന്ന പേരിന് ട്രേഡ്മാർക്ക് എടുത്തത് aanavandi.com എന്ന ഞങ്ങളുടെ വെബ്‌സൈറ്റും ആപ്പും പൂട്ടിക്കാൻ ആണെന്നതിന് യാതൊരു സംശയവുമില്ല. അതോടൊപ്പം തന്നെ എറണാകുളത്തുള്ള ഒരു സ്ഥാപനവുമായി ചേർന്ന് യാതൊരു ഉപയോഗവുമില്ലാത്ത പത്തിലധികം വാക്കുകൾക്ക് KSRTC ട്രേഡ്മാർക്ക് അപേക്ഷിച്ചു. ഈ വകയിൽ ലക്ഷങ്ങളുടെ അഴിമതിയും KSRTC യിൽ നടന്നിട്ടുണ്ട്. നമ്മുടെയൊക്കെ നികുതിപ്പണം ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. KSRTC എന്ന പേരിന് ട്രേഡ്മാർക്ക് സ്വന്തമാക്കാൻ സാധിക്കാതെ വന്നപ്പോൾ ‘ആനവണ്ടി’ എന്ന പേരിന് ട്രേഡ്മാർക്ക് സ്വന്തമാക്കി പഴയ എം ഡി ആന്റണി ചാക്കോ മാതൃക ആയി.

സദുദ്ദേശത്തോട് കൂടി മുന്നോട്ട്‌ പോകുന്ന ഒരു ബ്ലോഗ് പൂട്ടിക്കാനായി ഇത്തരം ചീപ്പ് പരിപാടികൾ ചെയ്യാൻ നാണമുണ്ടോ കെ എസ് ആർ ടി സി ഉദ്യോഗസ്ഥർക്ക്? KSRTC ബ്ലോഗിനെ ഉദ്യോഗസ്ഥർ ഭയക്കുന്നത് എന്തിനാണ്? ജനോപകാരപ്രദമായ കാര്യങ്ങൾ മാത്രം ചെയ്യുന്ന ആനവണ്ടി ബ്ലോഗിനെ പൂട്ടിക്കണം എന്ന് ആർക്കാണ് നിർബന്ധം?

വിവിധ ക്ലാസ്സുകളിലായി പത്ത് ട്രേഡ്മാർക്കുകൾ ആണ് കെ എസ് ആർ ടി സി അപേക്ഷിച്ചിരിക്കുന്നത്. ഒരു ട്രേഡ്മാർക്ക് അപേക്ഷിക്കുന്നതിന് സാധാരണ ഗതിയിൽ ഇരുപതിനായിരത്തോളം രൂപ ചെലവ് വരും. കർണാടകാ ആർ ടി സി ക്ക് ക്ലാസ്സ് 37 ൽ KSRTC എന്ന വാക്കിന് ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തുകിട്ടിയിട്ടുണ്ട്. അതിനെതിരെ കേരളാ ആർ ടി സി അപ്പീലും ചെയ്തിട്ടുണ്ട്.

അപ്പീൽ ചെയ്യുന്നതിന് പുറമെ 37,39 എന്നീ ക്ലാസ്സുകളിൽ KSRTC എന്ന പേരിന് ട്രേഡ്മാർക്ക് അപേക്ഷിക്കുന്നത് അംഗീകരിച്ച് കൊടുക്കാവുന്ന കാര്യമാണ്. ഇതിന്റെ മറവിൽ യാതൊരു ലോജിക്കും ഇല്ലാതെ 1) KERALA STATE KSRTC ROAD TRANSPORT CORPORATION 2) Kerala State RTC KSRTC 3) KSRTC Super Fast 4) KSRTC KERALA STATE ROAD TRANSPORT CORPORATION 5) AANAVANDI എന്നീ വാക്കുകൾക്ക് ട്രേഡ്മാർക്ക് അപേക്ഷിച്ചിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

അത് മാത്രമല്ല, മറ്റൊന്നിനും ട്രേഡ്മാർക്ക് കിട്ടാത്തത് കൊണ്ടും, ആനവണ്ടി എന്ന കളിയാക്കിയുള്ള വിളിപ്പേരിനെ സ്വന്തം ട്രേഡ്മാർക്ക് ആണെന്ന് കാണിച്ച് അപേക്ഷിച്ചത് എന്തിനു വേണ്ടി എന്ന് പകൽ പോലെ വ്യക്തവുമാണ്.

മാസാമാസം കൃത്യമായി ശമ്പളവും പെൻഷനും കൊടുക്കാൻ പോലും നട്ടം തിരിയുന്ന കെ എസ് ആർ ടി സിയുടെ ഇത്തരത്തിലുള്ള അധിക ചെലവും ദൂർത്തും നിയന്ത്രിക്കാൻ സർക്കാർ കാര്യമായി ഇടപെടുക തന്നെ വേണം. അതോടൊപ്പം തന്നെ ട്രേഡ്മാർക്ക് വിഷയത്തിൽ മുൻ എം ഡി ശ്രീ ആന്റണി ചാക്കോ, മുൻ ജനറൽ മാനേജർ ശ്രീ സുധാകരൻ, ചീഫ് ലോ ഓഫീസർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണവും ഉണ്ടാകണം.

ട്രേഡ്മാർക്ക് രജിസ്ട്രിയുടെ വെബ്‌സൈറ്റിൽ നിന്നും ലഭിച്ച വിവരങ്ങൾ 

Wordmark: KSRTC
Proprietor: KERALA STATE ROAD TRANSPORT CORPORATION (KSRTC)
Application Number: 2931129
Class / Classes: 39
Status: Objected
Wordmark: KERALA STATE KSRTC ROAD TRANSPORT CORPORATION
Proprietor: KERALA STATE ROAD TRANSPORT CORPORATION (KSRTC)
Application Number: 2931130
Class / Classes: 39
Status: Accepted & Advertised
Wordmark: Kerala State RTC KSRTC
Proprietor: KERALA STATE ROAD TRANSPORT CORPORATION (KSRTC)
Application Number: 3067533
Class / Classes: 39
Status: Objected
Wordmark: KSRTC
Proprietor: KERALA STATE ROAD TRANSPORT CORPORATION (KSRTC)
Application Number: 3067534
Class / Classes: 39
Status: Marked for Exam
Wordmark: KSRTC
Proprietor: KERALA STATE ROAD TRANSPORT CORPORATION (KSRTC)
Application Number: 3067535
Class / Classes: 39
Status: Objected
Wordmark: KSRTC Super Fast
Proprietor: KERALA STATE ROAD TRANSPORT CORPORATION (KSRTC)
Application Number: 3067536
Class / Classes: 39
Status: Objected
Wordmark: KSRTC
Proprietor: KERALA STATE ROAD TRANSPORT CORPORATION (KSRTC)
Application Number: 3067537
Class / Classes: 39
Status: Objected
Wordmark: KSRTC
Proprietor: KERALA STATE ROAD TRANSPORT CORPORATION (KSRTC)
Application Number: 2931127
Class / Classes: 37
Status: Objected
Wordmark: KSRTC KERALA STATE ROAD TRANSPORT CORPORATION
Proprietor: KERALA STATE ROAD TRANSPORT CORPORATION (KSRTC)
Application Number: 2931128
Class / Classes: 37
Status: Objected
Wordmark: AANAVANDI
Proprietor: KERALA STATE ROAD TRANSPORT CORPORATION (KSRTC)
Application Number: 3067539
Class / Classes: 39
Status: Registered
SHARE