KSRTC is reinstating the old Super deluxe service from Ernakulam depot towards Bangalore.

ഓണക്കാലത്തെ യാത്രാ തിരക്ക് കണക്കിലെടുത്ത് കേരള ആര്‍.ടി.സി. ബാംഗ്ലൂരില്‍ നിന്ന് എറണാകുളത്തേക്കും തിരിച്ചും പുതിയ ഡീലക്‌സ് ബസ് സര്‍വീസ് തുടങ്ങുന്നു . ആഗസ്ത് 26-ന് രാത്രി എട്ടിന് എറണാകുളത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ഒമ്പതിന് ബാംഗ്ലൂരില്‍ എത്തും . 27-ന് ഉച്ചയ്ക്ക് ഒരുമണിക്ക് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ രണ്ടരയ്ക്ക് എറണാകുളത്ത് എത്തും .

തുടര്‍ന്ന് എല്ലാ ദിവസവും ബാംഗ്ലൂരില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഈ സര്‍വീസുണ്ടാകുമെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു .

എറണാകുളത്ത് നിന്ന് രാത്രി എട്ടിനായിരിക്കും പുറപ്പെടുക . ബത്തേരി, കോഴിക്കോട്, തൃശ്ശൂര്‍ വഴിയായിരിക്കും സര്‍വീസ് നടത്തുക.

കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കും പുതിയ സര്‍വീസ് സൗകര്യ പ്രദമാകും. നേരത്തേ കോഴിക്കോട് വഴി എ.സി. സര്‍വീസ് ഉണ്ടായിരുന്നെങ്കിലും രാത്രികാല യാത്ര നിരോധന പ്രശ്‌നത്തെത്തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ഈ സര്‍വീസാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്.

ഓണക്കാലത്ത് കേരളത്തിലേക്കുള്ള ട്രെയിനുകളിലും ബസ്സുകളിലും ടിക്കറ്റ് ലഭിക്കാതെ മലയാളികള്‍ വലയുകയാണ്. ഓണത്തിന് കേരളത്തിലേക്ക് ഒമ്പതോളം പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കാനും കേരള. ആര്‍. ടി.സി.ക്ക് പദ്ധതിയുണ്ട്. ഈ മാസം 29 ഓടെ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. യാത്രാ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Time Schedule

Departure from Ernakulam: 20.00
Arrival at Bangalore: 08.10

Departure from Bangalore: 13.00
Arrival at Ernakulam: 02.30

Fare: Rs-490

Via: Thrissur, Kozhikkode, Bathery, Mysore

(Note: The Fare of Super Deluxe from Ernakulam to Bangalore via Salem is: Rs-397)

SHARE