204 Attacks in 120 Days, Job unsafe for KSRTC Employees

യു.ഡി.എഫ്. ഭരണത്തില്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ വഴിയില്‍ കെട്ടിയ ചെണ്ടപോലെയാണ്. വഴിയേ പോന്നവനെല്ലാം അടിച്ചുപഠിക്കുന്നത് അവരുടെ നെഞ്ചത്താണ്. ബസ് നിര്‍ത്തിയാല്‍ അടി, നിര്‍ത്തിയില്ലെങ്കില്‍ അടി, സൈഡ് കൊടുത്താല്‍ അടി, കൊടുത്തി ല്ലെങ്കില്‍ അടി, ബസ് മിതമായ സ്പീഡില്‍ ഓടിച്ചാല്‍ അടി, സ്പീഡ് കൂട്ടിയാല്‍ അടി, ചില്ലറ ചോദിച്ചാല്‍ അടി, ബാക്കി നല്‍കുന്നത് ചില്ലറ ആയിപ്പോയാല്‍ അടി – എന്നുവേണ്ട തൊട്ടതിനും പിടിച്ചതിനുമെല്ലാം അടിയാണ്; അടിയോടടി.

2012 മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെ ചീഫ് ഓഫീസിലെ കണക്കുപ്രകാരം തന്നെ കെ.എസ്.ആര്‍. ടി.സി.യിലെ ഡ്രൈവറും കണ്ടക്ടറും കൂടി ഡ്യൂട്ടിക്കിടയില്‍ 65 തവണ അടികൊണ്ടു. യൂണിറ്റുകളില്‍ നിന്നും അസോസിയേഷന്‍ ശേഖരിച്ച കണക്കുപ്രകാരം 104 ആക്രമണങ്ങള്‍ ഈ കാലയളവിലുണ്ടായി. ജൂണ്‍ മാസത്തില്‍ നൂറിലധികം
സംഭവങ്ങളുണ്ടായി. പരാതിയുംകൊണ്ടു പോയാല്‍ പോലീസ്സ്റേഷനില്‍ നിന്നു കിട്ടുന്ന തെറിയും കൌണ്ടര്‍കേസും കെ.എസ്.ആര്‍. ടി.സി. വക ശമ്പളം കുറയ്ക്കലും പേടിച്ച് ആവോളം അടികൊണ്ടിട്ടും ആരോടും പറയാതെ പാവം എംപാനല്‍കാര്‍ സര്‍വ്വീസ് തുടര്‍ന്ന സംഭവങ്ങള്‍ ധാരാളമുണ്ട്. അടിക്കുതറവില നിശ്ചയിച്ച് കിട്ടു
ന്നതുംവാങ്ങി കേസും കൂട്ടവും ഒഴിവാക്കിയ സംഭവങ്ങള്‍ വേറെയും! തൊഴിലെടുക്കാന്‍ സംരക്ഷണം നല്‍കേണ്ടത് തൊഴിലുടമയുടെ കടമയാണ്. കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റാകട്ടെ ഇതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നമട്ടിലാണ്, കുറ്റ കരമായ നിസ്സംഗത. പോലീസ് മിക്കപ്പോഴും ക്രമണകാരികള്‍ക്കൊപ്പമാണെന്നു മാത്രമല്ല തരംപോലെ അവരും കടന്നാക്രമണം നടത്തുകയും ചെയ്യുന്നു.

ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ ഡ്യൂട്ടിക്കിടയില്‍ ആക്രമിക്കപ്പെടുന്നത് ഇതാദ്യമായൊന്നുമല്ല. ആരുഭരിക്കുമ്പോഴും അതുണ്ടയിട്ടുണ്ട്. പക്ഷെ ഇതുപോലെ നിരന്തരമായുള്ള ആക്രമണം ഒരു കാലത്തുമുണ്ടായിട്ടില്ല. പരാതിയുമായി പോലീസ് സ്റേഷനിലെത്തിയാല്‍ പോലീസിന്റെ വക പീഢനം മുമ്പുണ്ടായിട്ടുള്ളതല്ല. പോലീസ് ആക്ര മണകാരികള്‍ക്കൊപ്പം കൂടുകയും പരാതിക്കാരെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നതും യു.ഡി.എഫ്. ഭരണത്തില്‍മാത്ര മാണ്.

മുമ്പൊക്കെ ജീവനക്കാര്‍ ആക്രമിക്കപ്പെട്ടാല്‍ മാനേജ്മെന്റും സര്‍ക്കാരും കര്‍ക്കശ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ്. ഭരണത്തില്‍ ഓരോ കേസും പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ സംവിധാനമുണ്ടായിരുന്നു. ഏതെങ്കിലും പോലീസ്സ്റേഷനില്‍ നീതി ലഭി ച്ചില്ലെങ്കില്‍ സി.എം.ഡി. മുതല്‍ പോലീസ് മന്ത്രിവരെയുള്ളവര്‍ നേരിട്ടിടപെട്ട് നീതി ലഭ്യമാക്കി. ആക്രമണകാരികളെ കയ്യാമം വയ്ക്കുകയും പി.ഡി.പി.പി. വകുപ്പുപ്രകാരം കേസ്സെടുത്ത് തുറങ്കിലടക്കുകയും ചെയ്തതോടെ ആക്രമണസംഭവങ്ങള്‍ കുറഞ്ഞു. ഭരണമാറ്റ
ത്തോടെ സ്ഥിതിഗതികള്‍ മാറി മറിഞ്ഞു. ചീഫ് ഓഫീസില്‍ ഇതൊന്നും നോക്കാന്‍ ആളില്ലാതായി.

വാളെടുത്തവനെല്ലാം വെളിച്ചപ്പാടായി. ഖദറിട്ടവനെല്ലാം പോലീസ്സ്റേഷന്‍ ഭരി ക്കാനും തുടങ്ങി. അതോടെ ട്രാന്‍സ്പോര്‍ട്ട് തൊഴി ലാളികള്‍ക്കെതിരായ നിര ന്തര ആക്രമണം ആരംഭിച്ചു. ആക്രമണകാരികള്‍ മിക്കപ്പോഴും സ്വകാര്യ ബസ്, സമാന്തര സര്‍വ്വീസ് മാഫിയ ആയിരുന്നു. കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ എങ്ങിനേയും തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യമാണവര്‍ക്കുള്ളത്. യൂത്തും മൂത്തതും ക്വട്ടേഷന്‍സംഘങ്ങളും പോലീസും വരോടൊപ്പം ചേര്‍ന്നതോടെ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ കഷ്ടകാലം കനത്തു.

ഓരോ ദിവസവും നിര വധി സംഭവങ്ങളുണ്ടാകുന്നതുകൊണ്ട് അടി ഇപ്പോള്‍ വാര്‍ത്തയല്ലാതായിരിക്കുന്നു. ഇപ്പോള്‍ വെട്ടുംകുത്തുമാണ് ഫാഷന്‍. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവറെ തിരുവല്ലായ്ക്കടുത്തുവച്ച് വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചത് അടുത്തയിടയാണ്. പോലീസിന്റെ മൂക്കിനുതാഴെ വിലസിനടന്നിട്ടും യഥാര്‍ത്ഥ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. വെള്ള റട ഡിപ്പോയിലെ ഡ്രൈവര്‍ സ: രാജനെ കാട്ടാക്കടയ്ക്കടുത്ത കിള്ളിയില്‍വച്ച് ഡ്യൂട്ടിക്കിടയില്‍ സാമൂഹ്യവിരുദ്ധര്‍ മര്‍ദ്ദി
ച്ചത് സഖാവിന്റെ മരണത്തിലാണ് കലാശിച്ചത്. പോലീസും വെറുതെ ഇരുന്നില്ല, ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവറെയും കണ്ടക്ടറെയും ഡ്യൂട്ടിക്കിടയില്‍ പത്തനംതിട്ടയില്‍വച്ച് ഊണ് കഴിച്ചുകൊ−ിരുന്ന ഹോട്ടലില്‍നിന്ന് വലിച്ചിഴച്ച് ഭീകരമായി മര്‍ദ്ദിച്ചതിന്റെ ചൂടാറുംമുമ്പാണ് പത്തനംതിട്ട ഡിപ്പോയിലെ ക−ക്ടറെ പമ്പയില്‍വച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചവശനാ ക്കി യത്.

എറണാകുളം ഡിപ്പോയിലെ ഡ്രൈവറെ പോലീസ് സബ് ഇന്‍സ്പെക്ടറും പോലീസുകാരും ചേര്‍ന്ന് ചവിട്ടിയുരുട്ടിയത് ഏപ്രില്‍ നാലിനാണ്. സൈക്കിളില്‍ വന്ന ര−് സ്കൂള്‍കുട്ടികള്‍ ഗട്ടറില്‍ മറിഞ്ഞുവീണതുകണ്ട് ദീനാനുകമ്പതോന്നി ബസ് നിര്‍ത്തി ഇറങ്ങി പിടിച്ചെഴുന്നേല്‍പ്പിച്ച കിളിമാന്നൂര്‍ ഡിപ്പോയിലെ ഡ്രൈവറെ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഭീകരമായി മര്‍ദ്ദിച്ചത് മെയ് 18-നാണ്. പോലീസ് മാത്രമല്ല ഹോംഗാര്‍ഡും
ട്രാന്‍സ്പോര്‍ട്ട് തൊഴിലാളിയെ തല്ലാനാരംഭിച്ചിരിക്കുന്നു! തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍വച്ച് ഡ്യൂട്ടി ഡ്രൈവറെ മര്‍ദ്ദിച്ച് ഹോംഗാര്‍ഡ് താന്‍ പോലീസിനേക്കാള്‍ പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുന്നു. ഈ ശ്രേണിയില്‍ അടുത്തത് ട്രാഫിക് വാര്‍ഡന്‍മാരുടെ ഊഴമാണ്. താമസിയാതെ അവരും ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളെ തല്ലു കയെന്ന തങ്ങളുടെ ചരിത്രദൌത്യം നിര്‍വ്വഹിച്ചു തുടങ്ങുമെന്നു പ്രതീക്ഷിക്കാം!

കേരളത്തിലെ പോലീസ്, ട്രാന്‍സ്പോര്‍ട്ടുകാരെ തല്ലി കൈത്തരിപ്പു തീര്‍ക്കുന്നതുകണ്ട് കൊതിമൂത്ത തമിഴ്നാട് പോലീസുകാരും ആ വഴിക്കു തിരിഞ്ഞിരിക്കുന്നു. തമിഴ്നാട്ടിലെ ട്രാന്‍സ്പോര്‍ട്ട് തൊഴി ലാളിയെ തല്ലിയാല്‍ ജയലളിതാമ്മ തൊപ്പി തെറിപ്പിക്കുമെന്നതുകൊണ്ട് കെ.എസ്.ആര്‍. റ്റി.സി. ജീവനക്കാരെ തല്ലിയാണ് അവര്‍ കൊതിതീര്‍ക്കുന്നത്. മദുക്കരയില്‍ വച്ച് തമിഴ്നാട് പോലീസ് ഇന്‍സ്പെക്ടര്‍ പൊന്നാനി ഡിപ്പോയിലെ ഡ്രൈവറെ തല്ലി കൈത്തരിപ്പു തീര്‍ത്തത്രെ! കാരണം കേരളാ പോലീസ് പറയുന്നതു തന്നെ, അശ്രദ്ധമായി ഓടിച്ചുവന്ന മോട്ടോര്‍ സൈക്കിള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ പുറകില്‍ തട്ടിയാല്‍ അടി കൊള്ളേണ്ടത് കെ.എസ്.
ആര്‍.ടി.സി. ഡ്രൈവറല്ലേ!!!

ഏതെങ്കിലും ട്രാന്‍സ്പോര്‍ട്ട് തൊഴിലാളിക്കെതിരെ എവിടെയെങ്കിലുമൊരു കൈ പൊങ്ങിയാല്‍ മിന്നല്‍ പണിമുടക്കു നടക്കുന്ന ഒരു കാലം ഈ സ്ഥാപനത്തിലുണ്ടയിരുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ തൊഴി ലാളികള്‍ പണിമുടക്കുന്നതവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്തത് അസോസിയേഷനാണ്. ട്രാന്‍സ്പോര്‍ട്ട്
തൊഴിലാളികള്‍ക്ക് പുതിയൊരു തൊഴില്‍ സംസ്കാരമുണ്ടാക്കാന്‍ പാടുപെട്ടതും അസോസിയേഷന്‍ തന്നെ. കടുത്ത നഷ്ടം സഹിച്ചും സ്ഥാപനത്തെ നിലനിര്‍ത്താനും വികസിപ്പിക്കാനും പെടാപ്പാടുപെട്ട ആ തൊഴിലാളികളെത്തന്നെ കൊല്ലാക്കൊല ചെയ്യാനാണ് ഒരു പറ്റം സാമൂഹ്യവിരുദ്ധര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. സര്‍ക്കാരും
പോലീസും അതിനു കൂട്ടുനില്ക്കുന്നു. കെ. എ സ്.ആര്‍. റ്റി. സി. മാനേജ്മെന്റാ കട്ടെ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിലും.

സുഹൃത്തുക്കളെ, ഇത് തുടരാന്‍ അനുവദിച്ചുകൂടാ. രാപ്പകല്‍ വ്യത്യാസമില്ലാതെ കോരി ച്ചൊരിയുന്ന മഴയും കോടമഞ്ഞും അസ്ഥിയുരുക്കുന്ന വേനല്‍ച്ചൂടും കൂസാതെ എല്ലുമുറിയെ പണിയെടുക്കുന്നവരാണ് നാം; പനിച്ചു വിറക്കുന്ന സ്വന്തം കുട്ടികളെ ആശുപത്രിവ രാന്തയില്‍ കിടത്തിയിട്ട് അന്യന്റെ കുട്ടികളെ സ്കൂളിലും മറ്റുള്ളവരെ ലക്ഷ്യ സ്ഥാനത്തും എത്തിക്കാന്‍ അഹോരാത്രം പണിയെടുക്കുന്നവര്‍. നമ്മള്‍, തൊഴിലാളികളെയും അമ്മമാര്‍ നൊന്തുപെറ്റതാണ്. നമുക്കും ഉറ്റവരും ഉടയവരുമുണ്ട്. കാക്കിയിട്ടു പോയെന്നു കരുതി കാണുന്നവ നൊക്കെ കാറി ത്തുപ്പാനും കൈവയ്ക്കാനുമൊരുങ്ങിയാല്‍ കൈയുംകെട്ടി നിന്നു കൊടുക്കാന്‍ മനസ്സില്ലെന്നു പറയേണ്ടിവരും.

മിന്നല്‍ പണിമുടക്കുകള്‍ ഒഴിവാക്കണമെന്നു തീരുമാനിച്ചത് ദൌര്‍ബ്ബല്യമാ യാണ് സര്‍ക്കാരും മാനേജ്മെന്റും
കാണുന്നത്. അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഞങ്ങള്‍ വ്യക്തമാക്കുന്നു, അടി കൊണ്ടു പണിയെടുക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ല. അടി അവസാനിപ്പി ക്കാന്‍ സര്‍ക്കാരിനും മാനേജ്മെന്റിനുമായില്ലെങ്കില്‍ തൊഴിലാളികള്‍ പണിമുടക്കിന്റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ നിര്‍ബ്ബന്ധി തമാകും, കേരളത്തില്‍ ഒരു വണ്ടി യും ഓടേണ്ടതില്ലെന്നു തീരുമാനിക്കും. അങ്ങനെ സംഭവിക്കണമെന്നാണ് യു.ഡി.എഫ്. ആഗ്രഹിക്കുന്നത്. കാരണം ആ പേരില്‍ സ്വകാര്യവൽക്കരണം പൂര്‍ണ്ണമാക്കാമല്ലോ! എന്നാല്‍ ‘സ്വകാര്യവല്ക്കരണപൂതി’ അങ്ങ് അട്ടത്തുവച്ചാല്‍ മതിയെ ന്നാണ് ഞങ്ങള്‍ക്ക് അറിയിക്കാനുള്ളത്.

അതിനെ ചെറുത്തു തോല്പിച്ച പാരമ്പര്യമാണ് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ക്കുള്ളത്. യു.ഡി.എഫ്. ചരിത്രം മറക്കരുത്. മറന്നുപോകരുത്. ട്രാന്‍സ്പോര്‍ട്ട് തൊഴി ലാളികള്‍ക്കെതിരെ നിരന്തരമായുണ്ടാകുന്ന ആക്രമണങ്ങള്‍ അവസാനി പ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും മാനേജ്മെന്റും തയ്യാറാകണമെന്ന് ഞങ്ങള്‍ ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു. അതിനു തയ്യാറാകുന്നില്ലെങ്കില്‍ തുടര്‍ന്നു കുന്ന എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദിത്വം സര്‍ക്കാരിനും മാനേജ്മെന്റിനും മാത്രമായിരിക്കുമെന്നും ഓര്‍മ്മിപ്പിക്കുന്നു.

വാല്‍ക്കഷ്ണം : സ്വകാര്യബസുകള്‍ പെര്‍മിറ്റില്ലാതെയും പെര്‍മിറ്റ് വ്യവസ്ഥ ലംഘിച്ചും സര്‍വ്വീസ് നടത്തുന്നതിനെക്കുറിച്ചും അനധികൃത പെര്‍മിറ്റുകള്‍ വിതരണം നടത്തുന്നതിനെക്കുറിച്ചും പരാതി നല്‍കാനെ ത്തുന്ന കെ. എസ്.ആര്‍. ടി.സി. ഇന്‍സ്പെക്ടര്‍മാരോട് ചില ആര്‍. റ്റി. ഒ.മാര്‍ പ്രകോപനപരമായി സംസാരിക്കുന്നത്രേ. ഇന്‍സ്പെ ക്ടര്‍മാരെ കായികമായി നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടോ ആവോ!!

Article written by: Jose Jacob, General Secretary KSRTEA (CITU) In Transport Employee Magazine.

8 COMMENTS

 1. dear suji ithu andhamaya congress virodham muthalakan thaankal e avsaram prayojanapeduthiyath khedakaramaui poyi, onnu orthu noku nammude bhagathum thettukal undayittille, yathrakare nammalum upadravichittile? pinne thozhilalikal ottakettayi nilkendidath union asson ennokke paranju thammil thettikan nokalle..yathrakare satrukale kanunna pole anu chila jeevanakarku enkilum, oru vandi vazhiyil kedayi kidannal nammude kude ullavar polum vandi nirthathe pokana nokunnath..appo chila alkar enkilum prakopanapramayi samsarikum athil avar mathramano thettukar njan avare justify cheyan sramichath alla..

 2. we agree with mr.jose jacob, but what action was taken against all these atrocities from the side all trade unions till now . nothing,… because all this happened to mere crews…. poor crews.. fools who blindly believe union . idiots,,, never realize that they are shear bullocks for union and management, just to pull union and ksrtc bullock cart.

  YOUR FATE……..do some to change that!!!!

 3. ഇത് വായിച്ചപ്പോള്‍ പിണറായി വിജയന്‍റെ പത്ര സമ്മേളന റിപ്പോര്‍ട്ട്‌ ബ്ലോഗ്‌ മാറി പോസ്റ്റ്‌ ചെയ്തതാണോ എന്ന് പോലും സംശയിച്ചു പോയി… നിങ്ങള്‍ പറയാനുദ്ദേശിച്ച കാര്യത്തിന്റെ പ്രസക്തി, പക്ഷം ചായലിന്റെ ആധിക്യത്തില്‍ മുങ്ങി പോയി എന്ന് പറയേണ്ടി വരും…
  കോണ്‍ഗ്രെസ്സല്ലേ ഭരിക്കുന്നത്‌ ഇന്ന് ഒരു KSRTC ജീവനകാരനെ തല്ലിക്കളയാം എന്നും വിചാരിച്ചു ഒരു യാത്രക്കാരനും വീട്ടില്‍ നിന്നിറങ്ങില്ലന്നാണ് എനിക്ക് തോന്നുന്നത് … ജീവനക്കാരനെ തല്ലിയ യാത്രക്കാരന്റെ ഭാഗം ഒരിക്കലും ന്യായികരിക്കപെടുത്താവുന്നതല്ല… പക്ഷെ അതിനു യാത്രക്കാരനെ പ്രേരിപ്പച്ച സംഗതിയല്ലേ നമ്മള്‍ അന്വേഷിക്കേണ്ടത്? ഭരിക്കുന്നത്‌ UDF ആണോ LDF ആണോ എന്ന് നോക്കുന്നതിലെ ഔചിത്യം എനിക്ക് മനസ്സിലാവുന്നില്ല…
  പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രം പോലിസിനെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം? സര്‍ക്കാര്‍ ജീവനക്കാര്‍ അക്രമിക്കപെട്ടാല്‍ ആ സംഭവം സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി മാറ്റുന്നതിന് പകരം അത് ആവര്‍ത്തിക്കാതിരിക്കാനെങ്കിലും നമ്മള്‍ക്ക് ഒറ്റകെട്ടായി നിന്നുകൂടെ?

 4. ഇത് വായിച്ചു കൊണ്ടിരുന്നപ്പോള്‍ വെള്ള ജൂബ ധരിച്ച കണ്ടെക്ടരെയും ഡ്രൈവറെയും ആണ് ഭാവനയില്‍ കണ്ടത് … എത്ര “നിഷ്കളങ്കര്‍” ആണവര്‍ .. ഇവിടെ എല്ലാവരും കാണാതെ പോകുന്ന ഒന്നുണ്ട് … KSRTC ജീവനകാരെ കയ്യേറ്റം ചെയ്യുന്നു എന്ന് പറയുമ്പോള്‍ തന്നെ പ്രത്യക്ഷത്തില്‍ അവര്‍ ഉത്തരവാതികള്‍ ആയിരിക്കാം അല്ലായിരിക്കാം പക്ഷെ സാധാരണ ജനത്തിന്റെ അല്ലെങ്കില്‍ ഒരു ദുരനുഭവസ്തന്റെ പ്രതിഷേതം ആണ് കയ്യില്‍ കിട്ടുന്നവന്റെ ചുമലില്‍ പതിയുന്നത് എന്നുള്ളത് ഇവരാരും മറക്കരുത് .. കാരണം കേരളത്തിലെ ഒരു യാത്രകാരനെങ്കിലും ഒരികലെങ്കിലും ഈ ജീവനകാരുടെ ” നിഷ്കളങ്കത്വം ” നേരിട്ട് അനുഭവിച്ചവര്‍ ആണ് .. ഒരികല്‍ പോലും ഇതിനു നിയമപരമായോ അല്ലാതെയോ ഒരാളും ചോദ്യം ചെയ്യപെടാരില്ല .. സംഘടനയുടെ സംരക്ഷണം നല്ലതിനും കൊല്ലരുതായ്മാകും വേണ്ട പോലെ ഉള്ളത് കൊണ്ട് അത്തരത്തില്‍ സമീപികുന്നവര്‍ക്ക് എന്ത് തരം അനുഭവമെന്ന് ജനങ്ങള്‍ക് അറിയാം . അതുകൊണ്ട് തങ്ങള്‍ക് അവസരം വരുമ്പോള്‍ ഇത്തരത്തില്‍ പ്രതിഫലിക്കുന്നു എന്ന് മാത്രം .. ഇടി കൊള്ളാന്‍ വയ്യെങ്കില്‍ എല്ലാവരും കൂടി ഒരു തീരുമാനത്തില്‍ എത്തുക .. യാത്രകാരനെ ചിരിച്ചു കൊണ്ട് നേരിടുക .. വാകുകളില്‍ സഭ്യത പുലര്‍ത്തുക .. എല്ലാത്തിലും ഉപരി സേവനം ആണ് ഈ തൊഴില്‍ എന്ന് മരക്കാതിരിക്കുക … വേണമെങ്കില്‍ ഇത്തരത്തിലുള്ള സ്വഭാവ രൂപികരണത്തിന് കാബിന്‍ ക്രു ട്രെയിനിംഗ് പങ്കെടുക്കുന്നത് നന്നായിരിക്കും ..

 5. ചുരുക്കം ചിലരൊഴിച്ച് മറ്റുള്ളവർ മര്യാദയ്ക്ക് ജൊലി ചെയ്യുന്നവരാണു, സ്വന്തം വീട്ടുകാരെ ചീത്ത വിളിചാലും മിണ്ടാതെ ജൊലി ചെയ്യുന്നവരുമുണ്ട്. മാന്യമായി ജൊലി ചെയ്യുന്നവരെ തല്ലാനും എല്ലൊടിക്കാനും നിൽക്കുന്ന പകൽ മാന്യന്മാരൊട്, തിരിച്ചടിക്കാൻ യൂണിയനൊ പാർട്ടികളൊ വേണമെന്നില്ല, ഞങൾ നാട്ടൂകാർ തന്നെ മതി. ജീവനക്കാരൊട് ഒരു കാര്യം നിങൾ മര്യാദക്കാരണെങിൽ മാത്രമേ ഞങൽ നിങളുടെ കൂടെ കാണൂ.

 6. Most of the attacks were results of other motorists getting raged as the K.S.R.T.C bus in question did not allow them to overtake after asking to for a long time. I myself have faced this many times and the reason I never get physical is because I'm brought up that way so as not to stoop to the level of a thug. Remember, not everyone will respond calm when they are being blocked on the road for Kilometers by a hypocrite K.S.R.T.C driver. I've also seen K.S.R.T.C drivers drive very rash as if they are riding a small bike while overtaking and bullying other motorists off the road.
  Teach your drivers road etiquette and to respect other motorists. If this wham bam style of driving continues, I wont be surprised if I see in the news one day that a K.S.R.T.C driver was beaten to death by raged motorists.

  • Actually they too have their own reasons.. less time.. more distance to cover.. etc.. within this heavy traffic which is increasing day by day.. The only solution is WIDER roads and express ways for long distant journeys.. IT'S A NEED and not a luxury as 'chinese kilavan' says

Leave a Reply