വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് വേളി. ജില്ലയിലെ ഒരു ഗ്രാമ പ്രദേശം കൂടിയാണ് വേളി. കേരള ടൂറിസത്തിന്റെ DTPC യുടെ നിയന്ത്രണത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം പ്രവർത്തിക്കുന്നത്. വേളി കായലിന്റെ കരയിലുള്ള ഈ പ്രദേശം ഇന്ന് വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ സഞ്ചാരിൾക്കിടയിൽ ഏറെ പ്രശസ്തമാണ്. ഇന്ന് എന്റെ പ്രിയപ്പെട്ട യാത്രാ സ്നേഹിതരെ യാത്ര കൊണ്ടു പോക്കുന്നത് ഇവിടേക്കാണ്.

കടൽ കായലുമായി ഒന്നിച്ചു ചേരുന്ന പൊഴിയാണ് വേളിയുടെ പ്രക്യതി ഭംഗിക്ക് ദൃശ്യം നൽക്കുന്നത്. ആഗ്രഹങ്ങൾ ഒന്നും ബാക്കി വെയ്ക്കരുത് ഈ ഭൂമിയിൽ ഇത് എന്റെ അമ്മ പഠിപ്പിച്ച പാഠമാണ്. ഒന്ന് ഓർത്ത് നോക്കിയാൽ അമ്മയിലൂടെ അല്ലേ നമ്മൾ ഓരോത്തരും പ്രകൃതിയെ തിരിച്ചറിഞ്ഞത് അതൊരു പ്രപഞ്ച സത്യമാണ്. ഓരോന്നും സാക്ഷാത്കരിച്ച് ഞാനും യാത്രയിൽ മുന്നേറി മുന്നോട്ട് യാത്ര തുടർന്ന് കൊണ്ടു പോക്കുന്നു.

അവനോന്റെ സുരക്ഷിതത്വം അവനോന്റെ കൈകളിലാണ് ആയതിനാൽ യാത്ര പോകുന്ന ഏത് സ്ഥലമായാലും സുരക്ഷിതമായി യാത്രകളുടെ വഴി സ്വയം തെരഞ്ഞെടുക്കുക. യാത്രയെ ഇഷ്ടപ്പെട്ടു തുടങ്ങിയാൽ മനസ്സും ശരീരവും നൂൽ പൊട്ടിയ പട്ടം പോലെ സഞ്ചരിച്ചു കൊണ്ടേയിരിക്കും. എന്റെ യാത്രകളിൽ ചിലതെല്ലാം ഒരു മുന്നൊരുക്കങ്ങൾക്കും തയ്യാറെടുക്കാതെ ഉള്ളതാണ്.

14/01/2020 ലെ തിരുവനന്തപുരം യാത്രക്കിടയിയിലാണ് വേളി എന്ന വിനോദ സഞ്ചാര ടൂറിസ്റ്റ് കേന്ദ്രത്തെക്കുറിച്ചറിയുന്നത്. അങ്ങനെയാണ് അറബിക്കടലിൽ ലയിക്കുന്ന വേളി കായലിനെ തേടി ഞാനും എത്തിച്ചേർന്നിരിക്കുന്നത്. ദിവസവും നിരവധി സഞ്ചാരികളാണ് ഇവിടെ വരുന്നത് എന്നത് ടിക്കറ്റ് കൗണ്ടറിലെ തിരക്കിലൂടെ മനസ്സിലാക്കാൻ ഒരു വിധം എനിക്ക് സാധിച്ചു ഒരാൾക്ക് ഇരുപത് രൂപ ടിക്കറ്റ് കൗണ്ടറിൽ അടച്ചാൽ വിശാലമായി കിടക്കുന്ന പ്രവേശന കവാടത്തിലൂടെ കടലും കായലും ഒന്നിക്കുന്ന പൊഴിയെയും പ്രകൃതി ഭംഗിയെയും മതിയാവോളം ആസ്വദിക്കാനായി മുന്നോട്ട് നടന്ന് നീങ്ങാം.

തികച്ചും ഗ്രാമന്തരീക്ഷം നിറഞ്ഞ പ്രദേശമാണ് നഗരത്തിരക്കൾക്കിടയിൽ വിയർപ്പുമുട്ടിയിരിക്കുന്നവർക്ക് ഒരു ആശ്വാസ കേന്ദ്രം കൂടിയണിവിടം. ഇവിടെ സഞ്ചാരികൾക്കായി ടൂറിസം പ്രേമോഷൻ കൗൺസിൽ നിരവധി ആക്ടിവിറ്റികളാണ് ഒരുക്കിയിരിക്കുന്നത് എന്ന് കാണാവുന്നതാണ്.

വാട്ടർ സ്പോർട്സ്, നീന്തല്‍ എന്നിവയാണ് ചെറുപ്പക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്. കുട്ടികളുടെ പാർക്കാണ് കുടുംബങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നത്. കുതിര സവാരി, വേളി കായലിലെ ബോട്ട് സവാരി എന്നിവയാണ് സായാഹ്ന വിനോദങ്ങളിൽ എടുത്ത് പറയേണ്ടവ. സൂര്യാസ്തമയം വാക്കുകൾക്കും വർണ്ണനാതീതമാണ്. മനോഹരമായ ഒരു ശംഖു ശിൽപ്പവും മറ്റ് ശില്പങ്ങളും, പുന്തോട്ടവും, വിരുന്നെത്തുന്ന പക്ഷികളും എല്ലാം ഈ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ മാറ്റ് കൂട്ടുന്നു എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. നയന നേത്രങ്ങൾ നോക്കി നിന്നു പോകും വെൺമയിലെ ശംഖനെ നോക്കി അത്രയ്ക്കും മനോഹരമായ ശിലപ്പമാണിത്.

കടലിരമ്പുന്ന ശബ്ദം കാതുകളിൽ ശംഖ് വിളിച്ചോതുമ്പോൾ ദൂരം താണ്ടി അറബിക്കടലിനെയും തൊട്ടറിഞ്ഞൊരു അനുഭൂതിയാണ് എനിക്ക് കിട്ടിയത്ടൂറിസം പ്രേമോഷന്റെ ഭാഗമായി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രധാനമായും വേളി മിനിയേച്ചർ റെയിൽവേയുടെയും മറ്റും പണികൾ ഇവിടുത്തെ സന്ദർശനത്തിനോ കാഴ്ചക്കൾക്കോ ഒരു തടസ്സം പോലും ഉണ്ടാക്കാത്ത രീതിയിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ഇവിടെ വന്നാൽ കാണാവുന്നതാണ്.

നാവിൽ രുചിയും സ്വാദിഷ്ടവുമായ ഭക്ഷണവും തയ്യാറാക്കി ഫ്‌ളോട്ടിങ് റെസ്റ്റോറന്റുകൾ സഞ്ചാരികൾക്ക് സ്വാദിന്റെ പുതിയൊരു നേർ കാഴ്ചയാണ് നൽക്കുന്നത്. വായു സേനയുടെ വിമാനത്താവളം വേളി ടൂറിസ്റ്റ് വില്ലേജിനടുത്താണ്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനും ഇവിടെ അടുത്താണ്.

ഏതൊരു സഞ്ചാരിയുടെയും ആഗ്രഹമാണ് ഒരു കുതിര സവാരി. വേനൽ ചൂടിൽ സഹയാത്രികനായി മന്ദമാരുതനെ കൂട്ട് പിടിച്ചും, എണ്ണിയാൽ ഒടുങ്ങാത്ത തിരമാലകളെയും, മണൽ തരികളെയും, കടലമ്മയെയും സാക്ഷിയായി കുതിര സവാരി തുടങ്ങി. ഒരു ചെറിയ മണൽത്തിട്ടയാണ് കായലിനെയും, കടലിനെയും ഇവിടെ വേർതിരിക്കുന്നതായി നമ്മുക്ക് കാണാവുന്നതാണ്. അര മണിക്കൂർ സമയമായിരുന്നു സവാരി ആദ്യത്തെ അനുഭവമാണ്. വാക്കുകൾ കിട്ടുന്നില്ല എഴുതി ചേർക്കാൻ.

ഓർമ്മയാം കുതിര പുറത്തേറി ഞാനൊരു കുതിര സവാരി നടത്തി തൽക്കാലം വേളി ടൂറിസ്റ്റ് ഗ്രാമത്തിനോട് വിട പറഞ്ഞു. ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങള്‍ പോലും നാം ശരിക്ക് കണ്ട് തീര്‍ക്കാറില്ലല്ലോ. നമ്മുടെ നാട്ടില്‍ തന്നെ കാണാന്‍ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങള്‍ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലില്‍ സഞ്ചാരം തുടരുന്നു.

SHARE