എഴുത്ത് – പ്രകാശ് നായർ മേലില.

കൊറോണ വൈറസിനെതിരേ ദക്ഷിണകൊ റിയ നടത്തിയ പോരാട്ടവിജയം ഇന്ന് ലോകത്തിനുതന്നെ മാതൃകയായി മാറിയിരിക്കുകയാണ്. തായ്‌വാനുശേഷം കൊറോണയ്ക്കുമേൽ വിജയം കൈവരിച്ച രാജ്യമായി തെക്കൻ കൊറിയ.

തെക്കൻ കൊറിയയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 9037 കോവിഡ് 19 ബാധിതരാണ്. 129 പേർ മരണപ്പെട്ടപ്പോൾ 3500 പേരിലധികം സുഖം പ്രാപിക്കുകയും ചെയ്തു. മാർച്ച് 9 വരെ രാജ്യത്ത് 8000 ത്തിലധികം കൊറോണ ബാധിതരുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസമായി കേവലം 12 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ വൈറസ് ബാധിതരിൽ 59 പേർമാത്രമാണ് സീരിയസ്സായുള്ളത്.

കോവിഡ് 19 ന്റെപേരിൽ ഇന്നുവരെ ഒരു ദിവസം പോലും രാജ്യം LOCKDOWN ചെയ്യുകയോ, മാർക്കറ്റുകൾ, മാളുകൾ,സ്റ്റോറുകൾ എന്നിവ അടച്ചിടുകയോ ചെയ്തിട്ടില്ല.

രാജ്യത്ത് തുടക്കത്തിൽ കൊറോണബാധ റിപ്പോർട്ട് ചെയ്തപ്പോൾ ആദ്യമായി അവർ ചെയ്തത് ടെസ്റ്റിനുള്ള കിറ്റുകളുടെ ത്വരിത നിർമ്മാണമായിരുന്നു. അവയുടെ ഇൽപ്പാദനത്തിനായി രാജ്യത്തെ വൻകിട കമ്പനികളുമായി ചേർന്നുള്ള പ്രവർത്തനം വലിയ വിജയമായി. ഇന്ന് ദക്ഷിണ കൊറിയയിൽ ദിവസേന ഒരു ലക്ഷം കിറ്റുകളാണ് നിർമ്മിക്കുന്നത്. കൊറോണ ടെസ്റ്റിനുള്ള കിറ്റുകൾ അവർ 17 രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്.

വ്യാപകമായ ടെസ്റ്റും തുടർന്നുള്ള ചികിത്സകളുമാണ് രാജ്യം കൊറോണ മുക്തമായതിനുള്ള പ്രധാന കാരണങ്ങളെന്നാണ് വിദേശകാര്യമന്ത്രി കാംഗ് യൂംഗ് പറയുന്നത്.

രാജ്യമൊട്ടാകെ 600 ലധികം ടെസ്റ്റിംഗ് സെന്ററുകൾ തുറക്കപ്പെട്ടു. 50 ലധികം സുപ്രധാനകേന്ദ്രങ്ങളിൽ സ്‌ക്രീനിംഗ് സംവിധാനമേർപ്പെടുത്തി. റിമോട്ട് ടെംപറേച്ചർ സ്കാനർ വഴി 10 മിനിറ്റുകൊണ്ട് ശരീരതാപനി ലയും തൊണ്ടയിലെ ബുദ്ധിമുട്ടുകളും പരിശോധിക്കപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ കൊറോണ ബാധിത രുടെ മുഴുവൻ റിപ്പോർട്ടുകളും ലഭിക്കുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാൻ കഴിഞ്ഞു.

മറ്റൊരു പ്രധാനകാര്യം, ജനങ്ങളുടെ കൈകളുടെ നിത്യോപയോഗം സർക്കാർതന്നെ മാറ്റിമറിച്ചു എന്നതും ഒരു വലിയ ഘടകമാണ്. അതായത് വലതുകൈകൊണ്ട് ചെയ്തിരുന്ന മൊബൈൽ ഉപയോഗം, കാർ സ്റ്റാർട്ട് ചെയ്യുന്നത്, സാധനങ്ങൾ കൈമാറുന്നത്, ലാപ്ടോപ് ഉപയോഗം, സ്വിച്ചുകളിടുന്നത് ഒക്കെ ഇടതുകൈകൊണ്ട് ചെയ്യാൻ സർക്കാർ പരിശീലിപ്പിച്ചു.

കാരണം നാമറിയാതെതന്നെ നമ്മുടെ വലതുകൈ പലപ്പോഴും മുഖത്തേക്കും കണ്ണുകളി ലേക്കും പോകാറുണ്ട് എന്നതുതന്നെ. ഇടതുകൈ മേൽപ്പറഞ്ഞ കാര്യങ്ങൾക്കുപയോഗിച്ചാൽ അണുപ്രസരണം വ്യാപിക്കുന്നത് ഒഴിവാക്കാനാകും. ഇതുപോലെ ഇടതുകയ്യന്മാർക്ക് ഇത്തരം കാര്യങ്ങൾ വലതുകൈകൊണ്ട് ചെയ്യാനും പ്രോത്സാഹനം നൽകി. സമൂഹമാധ്യമങ്ങൾ, ടി.വി.,പത്രങ്ങൾവഴിയായിരുന്നു ഇതിനുള്ള പരിശീലന പ്രചാരണങ്ങൾ വ്യാപകമായി നടത്തിവന്നത്.

രാജ്യത്തെ വലിയ കെട്ടിടങ്ങളിലും ഹോട്ടലുകൾ,റസ്റ്റോറന്റുകൾ,പാർക്കിംഗ് ഉൾപ്പെടെയുള്ള പൊതുസ്ഥ ലങ്ങളിൽ Thermal Imaging ക്യാമറകൾ സ്ഥാപിക്കപ്പെട്ടു. അതുവഴി പനിബാധിതരെ കണ്ടെത്തുകയും അവരെ അവിടെനിന്നും ഐസുലേഷനിക്ക് മാറ്റുകയുമായിരുന്നു. ഇത് വലിയൊരു വിജയമായി മാറപ്പെട്ടു. റെസ്റ്റോറന്റുകളും സ്വന്തം സ്‌ക്രീനിംഗ് നടത്തി പനിബാധിതരുടെ പ്രവേശനം തടയുകയും ചെയ്തിരുന്നു.

ദക്ഷിണ കൊറിയയുടെ ഈ കൊറോണാ വിജയത്തിന് പിന്നിൽ ഒരു വലിയ ചരിത്ര സംഭവം കൂടിയുണ്ട്. 2015 ൽ അവിടെ പടർന്നുപിടിച്ച 36 പേരുടെ മരണത്തിനിടയാക്കിയ മെർസ് (Middle East respiratory syndrome) എന്ന വൈറസിനെതീരേ പൊരുതിജയിച്ച അനുഭവവും അവർക്കു തുണയായി എന്ന് പറയാം.

ഇന്ന് ലോകത്ത് കൊറോണബാധ പകരുന്നത് ഫലപ്രദമായിതടയാൻ കഴിഞ്ഞ രാജ്യങ്ങളിൽ മുൻപന്തിയിലാണ് ദക്ഷിണകൊറിയ.

SHARE