കഴിഞ്ഞ ദിവസം പാലക്കാട് കോവിഡ് 19 സ്ഥിരീകരിച്ചത് മണ്ണാർക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ ജോലി ചെയ്യുന്ന കണ്ടക്ടറുടെ പിതാവിനാണ്. മാർച്ച് 13 ന് ഉംറ കഴിഞ്ഞു തിരിച്ചെത്തിയ അദ്ദേഹത്തിന്റെ പിതാവിന് 25 ആം തീയതി വൈകുന്നേരത്തോടു കൂടിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

രോഗിയുടെ മകനായ കെഎസ്ആർടിസി കണ്ടക്ടർ മാർച്ച് 17 നു 06:15 മണ്ണാർക്കാട് ആനക്കട്ടി വഴി കോയമ്പത്തൂർ സിംഗിൾ ഡ്യൂട്ടിയാണ് നിർവഹിച്ചിട്ടുള്ളത്. അതിനടുത്ത ദിവസം മണ്ണാർക്കാട്ടു നിന്നുള്ള 07:00 മണി തിരുവനന്തപുരം സർവീസിലാണ് ടിയാൻ പോയിട്ടുള്ളത്. ആയതിന്റെ റൂട്ട് മാപ്പ് ചുവടെ ചേർക്കുന്നു.

Representative Image

മാർച്ച് 18 നു രാവിലെ 07:00 മണിക്ക് മണ്ണാർക്കാട് നിന്നും പുറപ്പെട്ടു ഏകദേശം 8.10 – 8.30 ഓടെ പാലക്കാട് അറൈവൽ രേഖപ്പെടുത്തി ക്യാന്റീനിൽ ചായകുടിച്ച ശേഷം യാത്ര തുടർന്നു. 09:45 – 10:00 മണിയോടെ തൃശ്ശൂരിൽ എത്തി അറൈവൽ രേഖപ്പെടുത്തി പുറപ്പെട്ടു. ഉച്ചയ്ക്ക് 2.30 നു കായംകുളം ക്യാന്റീനിൽ ഭക്ഷണം. വൈകുന്നേരം 6 മണിയോടെ തിരുവനന്തപുരത്തെ തമ്പാനൂർ ബസ് ടെർമിനലിൽ എത്തി അറൈവൽ രേഖപ്പെടുത്തി വികാസ് ഭവനിലേക്ക്. അവിടെയുള്ള കഞ്ഞിക്കടയിൽ കഞ്ഞി കുടിച്ച് വിശ്രമം.

തിരുവനന്തപുരത്തു നിന്നും മടക്കം മാർച്ച് 19 നു രാത്രി 12 മണിയ്ക്ക്. വെളുപ്പിന് 04:00 – 04.30 നു വൈറ്റില അറൈവൽ രേഖപ്പെടുത്തി. 05:00 മണിക്ക് എറണാകുളം ഡിപ്പോയിൽ അറൈവൽ രേഖപ്പെടുത്തി. തൃശ്ശൂരിൽ രാവിലെ 06:50 – 07:00 മണിയോടെ അറൈവൽ രേഖപ്പെടുത്തിയശേഷം ചായ കുടിച്ചു, പിന്നീട് പുറപ്പെട്ടു. 08:45 – 09:00 നു പാലക്കാട് അറൈവൽ രേഖപ്പെടുത്തി, ചായ കുടിച്ചു, പുറപ്പെട്ടു. ഒടുവിൽ രാവിലെ 10:15 ന് മണ്ണാർക്കാട് എത്തി.

അറൈവൽ സമയം രേഖപ്പെടുത്തിയതിൽ നേരിയ വ്യത്യാസം ഉണ്ടായേക്കാം. എന്തായാലും ഈ വിവരങ്ങൾ ബന്ധപ്പെട്ടവരുടെ അറിവിലേക്കായി സമർപ്പിക്കുന്നു. ജാഗ്രത പാലിക്കുക. ബസിലെ ഡ്രൈവറേയും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.

കണ്ടക്ടറുടെ പിതാവായ 51 വയസ്സുകാരനായ രോഗിയുടെ റൂട്ട് മാപ്പ് ഇനിയും പൂർത്തിയായിട്ടില്ല. ഉംറ കഴിഞ്ഞെത്തിയ ആൾ ക്വാറന്റീൻ പാലിക്കാതെ നാട്ടിൽ പലയിടത്തും സഞ്ചരിക്കുകയായിരുന്നു. നാട്ടുകാർ കണ്ട് സംശയം തോന്നി ആരോഗ്യ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. 

SHARE