കൊറോണ കാരണം വിദേശയാത്രകൾ ഇനി ഉണ്ടാകില്ലെന്ന് ആരും വിചാരിക്കരുത്. നിലവിലെ സാഹചര്യം മാറാൻ അധികം സമയം വേണ്ട. അതുകൊണ്ട് നമ്മൾ ഇനിയും യാത്രകൾ പോകും. അപ്പോൾ പറഞ്ഞു വരുന്നത് വിദേശ രാജ്യങ്ങളിലേക്ക് യാത്രകൾ പോകുന്നതിനെക്കുറിച്ചാണ്. ചിലർ നല്ല രീതിയിൽ കാശുമുടക്കി യാത്രകൾ പോകാറുണ്ട്. എന്നാൽ സാധാരണക്കാർ ചിലവുകൾ ചുരുക്കിയുള്ള ബഡ്‌ജറ്റ്‌ ട്രിപ്പുകൾക്കായിരിക്കും പ്രാധാന്യം കൊടുക്കുക.

വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ നല്ലൊരു പങ്ക് ചെലവും വരുന്നത് താമസിക്കുന്നതിനായിട്ടാണ് (Stay). എങ്ങനെ വിദേശ രാജ്യങ്ങളിൽ ചിലവ് കുറച്ചു താമസിക്കാം? എന്നതിനെക്കുറിച്ചാണ് ഇനി പറഞ്ഞു വരുന്നത്. ഒരു ദിവസത്തേക്ക് മാത്രമായ് റൂം എടുക്കേണ്ടി വരുമ്പോൾ ചിലവ് കൂടില്ല? അതും കുറച്ചു സമയത്തേക്ക് മാത്രമായാലോ അതും പ്രശ്നം തന്നെ. എന്നിങ്ങനെയുള്ള ചിന്ത എല്ലാവർക്കും ഉള്ളവയാണ്. അധികമാർക്കും അറിയാത്ത ഒരു സൗകര്യത്തെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

ഒട്ടു മിക്ക വിദേശ രാജ്യങ്ങളിൽ കാണുന്ന ഒരു സൗകര്യമാണ് ഹോസ്റ്റൽസ്. ഒരു ദിവസത്തേക്ക് അല്ലെങ്കിൽ കുറച്ചു സമയത്തേക്ക് വേണ്ടി റൂം എടുത്തു പൈസ കളയേണ്ട ആവശ്യമില്ല. അങ്ങനെയുള്ള അവസരത്തിലാണ് ഈ സൗകര്യം കൂടുതലായും ആവശ്യമുള്ളത്. ബാച്ചിലേഴ്‌സ് ആയിട്ടോ ഫാമിലി ആയിട്ടോ ഒക്കെ ഇവിടെ താമസിക്കാം. ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകളെ വെച്ചു നോക്കുമ്പോൾ വളരെ തുച്ഛമായ നിരക്കാണ് ഇതിനുള്ളത്.

ഓരോ ഹോസ്റ്റലിലെ നിയമങ്ങളും സൗകര്യങ്ങളും തികച്ചും വ്യത്യസ്ഥമായിരിക്കും. ആകെയുള്ള ബുദ്ധിമുട്ട് ടോയ്‌ലെറ്റ് common എന്നുള്ളതാണ്. ചിലയിടെങ്ങളിൽ ബാത്റൂമുകൾ ഓരോ മുറിക്കുള്ളിൽ common ആയിരിക്കും. മറ്റിടങ്ങളിൽ ഫ്രണ്ട് ഏരിയയിൽ തന്നെ ആയിരിക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും അവ തികച്ചും വൃത്തിയും വെടിപ്പും ഉള്ളവ തന്നെ. ലോക്കർ സംവിധാനം ഉള്ളതിനാൽ നമ്മുടെ ബാഗേജുകൾ സുരക്ഷിതമായിരിക്കും. ഡോർമിറ്ററി ആയതിനാൽ കേൾകുമ്പോൾ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പക്ഷെ അവ ഉപയോഗിച്ചു കഴിയുമ്പോഴേ ഇതിന്റെ ഗുണങ്ങൾ തിരിച്ചറിയാനാവൂ. ഇവിടെ നിശ്ശബ്ദത, അച്ചടക്കം എന്നിവ നിർബന്ധമാണ്. നിബന്ധനകൾ നല്ല രീതിൽ പാലിക്കുകയാണെങ്ങിൽ ഹോസ്റ്റൽ സൗകര്യം വിലമതിക്കുന്നവ തന്നെയാണ്.

മേല്പറഞ്ഞ സൗകര്യത്തെ പരിചയപ്പെടുത്തുന്ന വീഡിയോ ആണ് കൃഷ്ണരാജ് എന്ന ട്രാവൽ വ്ലോഗ്ഗെർ അദ്ദേഹത്തിന്റെ ചാനലിലൂടെ വിവരിക്കുന്നത്. ഈ സൗകര്യത്തെക്കുറിച്ചു അറിയാത്തവർ കണ്ടു നോക്കുക – https://bit.ly/2CLIEUR.

SHARE