ആനവണ്ടി പാലക്കാട് – പറമ്പിക്കുളം മീറ്റ് 2020.

സുഹൃത്തുക്കളെ, ആനവണ്ടി ഫാൻസ്‌ ആവേശത്തോടെ കാത്തിരുന്ന 2020 ലെ ആദ്യത്തെ ആനവണ്ടി മീറ്റ് പാലക്കാട് വച്ച് നടത്താൻ തിരുമാനമായിരിക്കുന്നു. പാലക്കാട് നിന്നും പാലക്കാട് ജില്ലയിലെ തന്നെ ടൈഗർ റിസേർവ് വനം ആയ പറമ്പികുളത്തേക്കാണ് ഈ തവണത്തെ യാത്ര. ഒരു ഇന്റർ സ്റ്റേറ്റ് റൂട്ടിൽ ആനവണ്ടി മീറ്റ് എന്ന പ്രത്യേകതയും ഈ തവണയുണ്ട്. പാലക്കാട് നിന്നും തമിഴ്നാട്ടിൽ കടന്നു പൊള്ളാച്ചി ആനമലൈ ടൈഗർ റിസർവിന് ഉള്ളിൽ കൂടി യാത്ര ചെയ്താണ് വീണ്ടും കേരളത്തിൽ തന്നെയുള്ള പറമ്പികുളത്തേക്ക് പ്രവേശിക്കുന്നത്.

പാലക്കാട് നിന്നും ഏപ്രിൽ അഞ്ചിന് രാവിലെ കൃത്യം ആറരക്ക് പാലക്കാട് ഡിപ്പോയിൽ നിന്നും വാടകക്ക് എടുക്കുന്ന ആനവണ്ടി യാത്ര തിരിക്കും. ഏകദേശം മൂന്നര മണിക്കൂർ യാത്രയായുണ്ടായിരിക്കും. 90 കിലോമീറ്റർ ഉണ്ട്. പറമ്പികുളത്തു എത്തി നമ്മുടെ വണ്ടിയിൽ തന്നെ ടൈഗർ റിസർവിനുള്ളിൽ യാത്ര ചെയ്യാൻ പറ്റുന്ന രീതിയിലാണ് പരിപാടി പ്ലാൻ ചെയ്തിട്ടുള്ളത്. അവിടെ മൊത്തം കറങ്ങി ഏകദേശം ആറു മണിയോട് കൂടി പാലക്കാട് തിരിച്ചെത്താൻ സാധിക്കും എന്നാണ് കരുതുന്നത്. സമയം വൈകാൻ സാധ്യതകൾ കൂടുതലാണ് എന്നറിയിക്കുന്നു. അത് കൊണ്ട് നിങ്ങളുടെ യാത്രകൾ അതിനു അനുസരിച്ചു പ്ലാൻ ചെയ്യുക.

ഇത് ഒരു വനം ആയതു മൂലം ലിമിറ്റഡ് ടൂറിസം എരിയ ആയതു മൂലം കൂടുതൽ വണ്ടികൾ ആയി പോകാൻ ബുദ്ധിമുട്ടാണ്. അത് ശരിയയുമല്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒരു വണ്ടി മാത്രമാണ് ഞങ്ങൾ പ്ലാൻ ചെയുന്നത്. ഇനി ബുക്കിങ് ക്രമാതീതമായി വർധിക്കുക ആണെങ്കിൽ മാത്രം രണ്ടാമത്തെ വണ്ടി ഉണ്ടായിരിക്കുന്നതാണ്. യാതൊരു കാരണവശാലും മൂന്നാമത്തെ വണ്ടി ഉണ്ടായിരിക്കുന്നതല്ല.

ട്രിപ്പിൽ പങ്കെടുക്കാൻ ഒരാൾക്ക് 800 രൂപയാണ് ചാർജ്. എൻട്രി ചാർജ്, ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ജംഗിൾ സഫാരി എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ്. ഭക്ഷണം നമ്മൾ ഉണ്ടാക്കി കൊണ്ട് പോവുകയാണ് ചെയ്യുന്നത്. ബിരിയാണി റൈസ്, സാലഡ് , പിക്കിൾ എന്നിവയാണ് ലഞ്ചിന്‌ ഉണ്ടായിരിക്കുക. ബ്രെക്ക് ഫാസ്റ്റ് ഇഡലി ആയിരിക്കും. 800 രൂപയിൽ 260 രൂപയാളം അവിടെ ഒരാൾക്ക് വരുന്ന എൻട്രി ഫീസുകൾ ആണ്.

യാത്ര വനത്തിലേക്കാണ്. അതിന്റെതായ പരിമിതികളും സൗകര്യ കുറവുകളും ഉണ്ടായിരിക്കും. എല്ലാവരും മനസിലാക്കി സഹകരിച്ചു ഈ മീറ്റ് ഒരു വൻ വിജയമാക്കി മാറ്റാൻ അഭ്യര്ഥിക്കുന്നു.

മീറ്റ് എൻട്രി ചാർജ് ഒരാൾക്ക് – 800 രൂപ. പേയ്‌മെന്റ് ലഭിക്കുന്ന ഓർഡറിൽ ആണ് മീറ്റ് എൻട്രി അനുവദിക്കുക. പേയ്‌മെന്റ് അടക്കേണ്ട അവസാന തിയ്യതി 2020 മാർച്ച് 5 ആണ്. പേയ്‌മെന്റ് അടച്ചാൽ യാതൊരു കാരണവശാലും റീഫണ്ട് ഉണ്ടായിരിക്കുന്നതല്ല. പേയ്‌മെന്റ് അടച്ചാൽ 9535252616 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യേണ്ടതാണ്. മീറ്റിൽ പങ്കെടുക്കാൻ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://forms.gle/6ztu1FtGZGzNXpT66.

കൃത്യ സമയത്തിനു മുൻപ് തന്നെ പാലക്കാട് ഡിപ്പോയിൽ എത്തിച്ചേരാൻ എല്ലാവരും ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക – 9535081506, 9995422794, 9946942363, 7795617457, 9535252616, 9980479073, 8943845912.

ക്യാമറ കൊണ്ട് വരുന്നവർ ശ്രദ്ധിക്കുക, ക്യാമറ അകത്തേക്ക് കടത്താൻ വേറെ ഫീസ് കൊടുക്കേണ്ടതാണ്. തമിഴ്നാട് ചെക്ക് പോസ്റ്റിൽ 50 രൂപയും കേരളത്തിൽ 50 രൂപയും ഉൾപ്പടെ 100 രൂപയോളം ക്യാമറ കൊണ്ട് പോകാൻ അടക്കേണ്ടതാണ്. ഇത് നിങ്ങൾക്ക് നേരിട്ട് അടക്കാവുന്നതാണ്.

NB : നിങ്ങളുടെ എൻട്രി രെജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ഒരു കാര്യം കൂടി ശ്രദ്ധിക്കുക. ഇനി എന്തെങ്കിലും പ്രകൃതിദത്തമായ കാരണങ്ങളാൽ ഏപ്രിൽ അഞ്ചിന് പറമ്പികുളത്തേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല എങ്കിൽ നമ്മൾ പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്കായിരിക്കും യാത്ര ചെയ്യുന്നത്. ഇങ്ങനെയൊരു സാഹചര്യം വരികയാണെങ്കിൽ ബാക്കി വരുന്ന തുക റീഫണ്ട് ചെയ്യുന്നതാണ്. പരിപാടിയിൽ യുക്തമായ മാറ്റങ്ങൾ സാഹചര്യങ്ങൾക്ക് അനുസരിച്ചു വരുത്താൻ അഡ്മിൻ പാനലിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.

ഇനി പറമ്പിക്കുളം ടൈഗർ റിസർവ്വിനെക്കുറിച്ച് : പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന വന്യജീവി സംരക്ഷണകേന്ദ്രമാണ് പറമ്പിക്കുളം ടൈഗർ റിസർവ്വ്. പാലക്കാട് നഗരത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. പറമ്പിക്കുളം സ്ഥിതി ചെയ്യുന്നത് കേരളത്തിൽ ആണെങ്കിലും, തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള വഴി കടന്നു പോകുന്നത്. തമിഴ്‌നാട്ടിലെ ആനമല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തൂണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.

ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുൻ‌കൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തൂണക്കടവ് എന്ന സ്ഥലത്താണ്. (ലേഖനത്തോടൊപ്പമുള്ള കവർചിത്രം – സുധി എസ്.ജെ.)

SHARE