വിവരണം – HariSankar UR.

കേരളത്തിലെ വാഹന പ്രേമികളുടെ ഇഷ്ട്ട സ്ഥലങ്ങളിൽ ഒന്ന്, അവിടേക്ക് ആണ് എന്റെ യാത്ര. അതേ നമ്മുടെ ധനുഷ്കോടി. ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു ധനുഷ്കോടി വരെ എന്റെ ബൈക്കിൽ യാത്ര ചെയ്യാൻ. ഒടുവിൽ 3 ദിവസത്തെ യാത്രക്ക് ഞാൻ പുറപ്പെട്ടു. ഇത്തവണ യാത്രക്ക് ഞാൻ ഒറ്റക്ക് ആണ്. പോകുന്നതിന്റെ മുന്നേ തന്നെ റൂം ബുക്ക് ചെയ്തു. രാമേശ്വരത്ത് റൂം കിട്ടിയില്ല അതു കൊണ്ട് മധുരയിൽ റൂം ബുക്ക് ചെയ്‌തു.

വണ്ടിയും ശരി ആക്കി രാവിലെ 3 മണിക്ക് തന്നെ മധുരയിലേക്ക് യാത്ര തുടങ്ങി. നാഗർകോവിൽ, തിരുനെൽവേലി വഴി ആണ് പോകുന്നത്. നല്ല വഴി ആണ്. 4 ലൈൻ റോഡ്. ഏകദേശം 250 km ഉണ്ട്. ഹൈവേ ആയത് കൊണ്ട് ഉണ്ട് 5 – 6 മണിക്കൂർ കൊണ്ട് ഞാൻ മധുരയിൽ എത്തി. അവിടെ നിന്നും 30 km ഉണ്ട് ഞാൻ ബുക് ചെയ്‌ത റൂം. മാപ്പ് ഉപയോഗിച്ച് ഞാൻ യാത്ര തുടങ്ങി.

സിറ്റിയിൽ നിന്നും ദൂരം പോകും തോറും വാഹനങ്ങളുടെ എണ്ണവും ആളുകളുടെ എണ്ണവും പെട്ടന്ന് പെട്ടന്ന് കുറയുന്നു. ഞാൻ മാത്രം ആകുന്നു. ഉള്ളിൽ എവിടെയോ ഒരു ഭയം. കൂടാതെ റോഡ് നിറയെ ഒരു നീളം ഉള്ള ധ്യാനം വിതറി ഇട്ടിരിക്കുന്നു. വാഹനം കയറി ഇറങ്ങി അത് വേർതീർക്കാൻ ആണ്. പക്ഷേ അത് അപകടം ആണ്. ഇത്‌ ബൈക്കിന്റെ ടയറിന്റെ ഇടയിൽ കയറി വാഹനം മറിയാൻ ഇട ഉണ്ട്. അത് കൊണ്ട് ഞാൻ വളരെ സൂക്ഷിച്ച് ആണ് പോകുന്നത്. വഴി തിരെ വിജനം ആണ്. നല്ല റോഡും.

അങ്ങനെ ഒരു മണിക്കൂർ കഴിഞ്ഞ് മാപ്പ് പറഞ്ഞ സ്ഥലത്ത് ഞാൻ എത്തി. അവിടെ മാത്രമേ കുറച്ച് ആൾ താമസം ഉള്ളു. അതും വിരലിൽ എണ്ണാൻ മാത്രം. എനിക്ക് എന്തോ ഭയം സിറ്റിയിൽ നിന്നും ഇത്രയും കിലോമീറ്റർ മാറി ഒരു വിജന സ്ഥലത്ത്… പിന്നെ ഒന്നും ആലോചിച്ചില്ല വണ്ടി എടുത്ത് നേരെ മധുര സിറ്റി ലക്ഷ്യംവെച്ച് യാത്ര തുടർന്നു. വന്ന വഴി അതിമനോഹരം ആണ്. ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലം. ഞാൻ വണ്ടി നിർത്തി ഫോട്ടോ എടുക്കാൻ ശ്രമിച്ചില്ല.

നേരെ സിറ്റിയിൽ പോയി ഒരു റൂം അന്വേഷിച്ചു. പക്ഷേ എല്ലാം ഫുൾ ആയിരിന്നു. ഓൺലൈനായി നോക്കിയപ്പോൾ സിറ്റിയിൽ നിന്നും 5 km മാറി ഒരു റൂം കണ്ടു. ബുക്ക് ചെയ്‌തുന്നതിന് പകരം നേരെ അങ്ങോട്ട് പോയി. കുഴപ്പം ഒന്നും ഇല്ല . സിറ്റിയിൽ തന്നെ. പാർക്കിങ് സൗകര്യം ഉണ്ട്. പിന്നെ അത് തന്നെ ബുക്ക് ചെയ്തു.

റൂമിൽ ചെന്ന് എല്ലാം ഒതുക്കി വച്ച് കഴിക്കാൻ പോയി. നേരെത്തെ പോയ വഴിയിൽ ഒരു ഹോട്ടൽ പോലും ഇല്ല. മധുരയിൽ വന്നാൽ മധുര മീനാക്ഷി ക്ഷേത്രത്തിൽ പോകണം. കാരണം അവിടെ കാണാൻ ധാരാളം ഉണ്ട്. തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മധുര മീനാക്ഷി ക്ഷേത്രം. മധുര ക്ഷേത്രസമുച്ചയത്തിൽ ആകെ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഇതിൻറെ ഉയരം 51.9 മീ ആണ്. മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33,000-ത്തോളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു.

പ്രാചീന തമിഴ് കൃതികളിൽ ഈ ക്ഷേത്രത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623-നും 1655-നും ഇടയിൽ നിർമ്മിച്ചതാണ് എന്ന് കരുതപ്പെടുന്നു.ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന “തിരു കല്യാണമാണ്” ഇവിടുത്തെ പ്രധാന ഉത്സവം. അത് പോലെ തന്നെ മീനാക്ഷീ ക്ഷേത്രത്തിലെ ആയിരംകാൽ മണ്ഡപം എന്ന വാസ്തു വിസ്മയം. പേര് ആയിരം കാൽ മണ്ഡപം എന്നാണെങ്കിലും 985 കാലുകളെ ഇവിടെയുള്ളൂ. 1569-ലാണ് ഇത് നിർമ്മിക്കപ്പെട്ടത്.

ക്ഷേത്രത്തിനുള്ളിൽ ഫോൺ,ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും അനുവദിക്കില്ല എല്ലാം ക്ലോക്ക് റൂമിൽ വച്ച് ഒരു സെക്യൂരിറ്റി ചെക്ക് കഴിഞ്ഞു വേണം അകത്തേക്ക് കയറാൻ കയറി കഴിഞ്ഞാൽ എങ്ങോട്ട് പോകണം എന്ന്‌ പോലും അറിയില്ല. അത്ര വലുത് ആണ് ക്ഷേത്രം. മധുരയിൽ എനിക്ക് വേറെ സ്‌ഥലം ഒന്നും കാണാൻ പോകാത്തത് കൊണ്ട്‌ രാത്രി വരെ അവിടെ തന്നെ ചിലവാക്കി. പറഞ്ഞ് കേട്ടതിനേകളും വലുത്‌ ആണ്. ഇവിടെ ഒരു മ്യൂസിയം ഉണ്ട്. അവിടെ പോയി പഴയ ശിൽപ്പങ്ങളും കുറെ ഫോട്ടോയും അങ്ങനെ അങ്ങനെ ഉള്ളത് ആണ് അവിടം. എല്ലാം കഴിഞ്ഞ് പുറത്ത് ഇറങ്ങി ആഹാരവും കഴിച്ച് നേരെ റൂമിലേക്ക് പോയി. വണ്ടി എത്രയും ദൂരം ഓടിയത് കൊണ്ട് chain lube ചെയ്തു. നാളെ എന്റെ സ്വപ്നസ്ഥലത്തേക്ക്.

അങ്ങനെ രാവിലെ 4 മണിക്ക് യാത്ര തുടങ്ങി.മാപ് നോക്കിയാണ് യാത്ര. 200 km ഉണ്ട് രാമേശ്വരം വരെ. നേരെ ഹൈവേയിൽ കയറി. വേറെ ആരും ഇല്ല റോഡിൽ, ഞാൻ മാത്രം. രാവിലെ നല്ല തണുപ്പ് ഉണ്ടായിരുന്നു. പോകുന്ന വഴി എല്ലാം ഫോട്ടോ എടുത്ത് ആണ് യാത്ര പോയത്. 7.15 ഞാൻ പാമ്പൻ പാലത്തിൽ മുന്നേ എത്തി. എത്രയോ നാൾ ആയി ഞാൻ കാത്തിരുന്ന ആ നിമിഷം. കുറെ ഫോട്ടോ എടുത്തു. പിന്നെ പാലം കടന്നു നേരെ രാമേശ്വരം പോയി.

ഒരു വലിയ ഒരു ക്ഷേത്രം. ക്ഷേത്രത്തിൽ നിന്നും പുറത്ത് ഇറങ്ങി ആഹാരവും കഴിച്ചു. അടുത്ത് നേരെ ധനുഷ്കോടി. രാമേശ്വരത്ത് വേറെയും ഉണ്ട് കാണാൻ. അത് തിരിച്ചു വന്നിട്ട് കാണാം എന്നു കരുതി. ഏറെ നാളത്തെ എന്റെ ആഗ്രഹം ആണ് ഇന്ന് നടക്കുന്നത്.

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം . ഇന്ത്യയുടെ മുഖ്യഭൂമിയിൽനിന്നും പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. രാമായണം എന്ന ഇതിഹാസകാവ്യമനുസരിച്ച്, ലങ്കാപതിയായ രാവണനാൽ അപഹരിക്കപ്പെട്ട തന്റെ പത്നി സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമൻ ഭാരതത്തിൽ നിന്നും ശ്രീലങ്കയിലേക്ക് പാലം നിർമിച്ച സ്ഥലമാണിത്.

അങ്ങനെ map നോക്കി യാത്ര തുടങ്ങി 22km ഉണ്ട് രാമേശ്വരം മുതൽ ധനുഷ്കോടി വരെ. പോകുന്നതിന് മുന്നേ ധനുഷ്കോടിയെ കുറിച്ച് ഞാൻ വായിച്ചു മനസിലാക്കിയിട്ട് ഉണ്ട്. 1964 ഡിസംബർ 17 ന് തെക്കൻ ആൻഡമാൻ കടലിൽ ഒരു നിമ്നമർദ്ദം രൂപംകൊള്ളുകയും ഡിസംബർ 19 ന്, അതൊരു ഉഗ്രപ്രതാപിയായ ചുഴലിക്കൊടുങ്കാറ്റായി മാറി. 1964 ഡിസംബർ 21 ന് അത് പടിഞ്ഞാറേയ്ക്കു ദിശ മാറി, കാറ്റ് വേഗതയാർജ്ജിച്ച് ഡിസംബർ 22 ന് അതു ശ്രീലങ്കയിൽ കടക്കുകയും ഡിസംബർ 22 – 23ൽ അർദ്ധരാത്രിയിൽ ധനുഷ്കോടിയിൽ ആഞ്ഞടിക്കുകയും ആ ദിവസത്തെ കാറ്റിന്റെ വേഗത മണിക്കൂറിൽ 280 കിലോമീറ്ററും തിരമാലകൾ 7 മീറ്റർ ഉയരത്തിലുമായിരുന്നു.

ചുഴലിക്കാറ്റിൽ കണക്കുകൂട്ടിയതു പ്രകാരം പട്ടണത്തിലുണ്ടായിരുന്ന ഏകദേശം 1,800 പേർ മരണമടയുകയും സ്റ്റേഷനിലേയ്ക്ക് അടുത്തുകൊണ്ടിരുന്ന പാമ്പൻ – ധനുഷ്കോടി പാസഞ്ചർ ട്രെയിനും അതിലെ 115 യാത്രക്കാരും ഉൾപ്പെടെ ഒലിച്ചുപോകുകയും ചെയ്തു. പട്ടണം മുഴുവനായി ഒറ്റപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രദേശം ജീവിതയോഗ്യമല്ലാത്തതിനാൽ മദ്രാസ് സർക്കാർ ഒരു ഗോസ്റ്റ് ടൌൺ ആയി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് എല്ലാം സത്യം ആണ് എന്ന് പോകുന്ന വഴി നമുക്ക് മനസിലാകും.

മണൽ ഒരു കുനെ പോലെ പോകുന്ന വഴി രണ്ട് വശവും ഉണ്ട്. നേരെ ധനുഷ്കോടി അങ്ങേ അറ്റത് ഉള്ള മുനമ്പിൽ പോയി.വരുന്ന വഴിക്ക് നിർത്തി നിർത്തി വരാം എന്നു കരുതി. അറ്റത്ത് നല്ല തിരക്ക് ഉണ്ടായിരുന്നു. എന്റെ ഏറെ കാലത്തെ ആഗ്രഹം ആണ് ഈ നിമിഷം. വണ്ടി ഒതുക്കാൻ പോലും സ്ഥലം ഇല്ല. അത്ര തിരക്ക് ആണ് ഇവിടെ. കുറെ ഫോട്ടോയും എടുത്തു അവിടെ നിന്ന ഒരു ചേട്ടനെ കൊണ്ട് എന്റെ ഫോട്ടോയും എടുപ്പിച്ചു.

ഇവിടെ കടലിൽ ഇറങ്ങാൻ എനിക്ക് താൽപ്പര്യം ഇല്ല.  കാരണം വലിയ തിരക്ക് ആണ്. വരുന്ന വഴിക്ക് തിരക്ക് ഇല്ലാത്ത സ്ഥലം കണ്ടു അവിടെ ഇറങ്ങാം എന്നു കരുതി. അങ്ങനെ അവിടെ നിന്നും തിരിച്ചു. വഴിയിൽ പഴയെ വാട്ടർ ടാങ്ക് അവശിഷ്ടങ്ങൾ കണ്ടു. അവിടെ വണ്ടി നിർത്തി നടന്നു പോയി നോക്കി. പൂർണ്ണമായി നശിച്ചു പോയി. കുറച്ചു ഭാഗം ഉണ്ട്. അതിന്റെ ഫോട്ടോയും എടുത്ത് അടുത്ത നിന്ന ഒരു വ്യക്തിയോട് അതിനെ കുറിച്ചു മനസിലാക്കി.

അതിന്റെ അടുത്ത ഒരു ക്ഷേത്രം ഉണ്ട് അതിന്റെ അടുത്ത് കടലും ഉണ്ട്. ക്ഷേത്രത്തിൽ ഒരു ചെറിയ ടാങ്കിൽ നെറ്റ് ഉപയോഗിച്ച് മറച്ചിരിക്കുന്നു അതിൽ ഒരു കല്ലും ഉണ്ട്. പണ്ട് ശ്രീരാമൻ ഭാരതത്തിൽ നിന്നും ശ്രീലങ്കയിലേക്ക് പാലം നിർമിച്ചത് എല്ലാവർക്കും അറിയാമല്ലോ. അതിന് ഉപയോഗിച്ച് കല്ല് ആണ് അത്. ഈ കല്ലിന് ഒരു അത്ഭുതം ഉണ്ട് ഇത്‌ വെള്ളത്തിൽ താഴ്ന്നു പോകില്ല. ഭാരതത്തിൽ ഇതുപോലെ ഉള്ള എത്രയോ അത്ഭുതങ്ങൾ ഉണ്ട്.

അടുത്തുള്ള കടലിൽ ഇറങ്ങി എത്രയോ ദൂരം നമുക്ക് പോകാൻ സാധിക്കും. തിര തിരെ ഇല്ല കുറച്ചു ദൂരം ഞാനും പോയി. അവിടെ ധാരാളം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ട്. എല്ലാം കണ്ടു കുറെ ഫോയോയും എടുത്തു. 2004 ഡിസംബറിലെ സുനാമിയുടെ കാലത്ത്, ധനുഷ്കോടിയുടെ തീരത്തെ കടൽ 500 മീറ്ററോളം പിൻവലിയുകയും സമുദ്രത്തിലാണ്ടുപോയ പഴയ പട്ടണത്തിലെ ഭാഗങ്ങൾ ഏതാനും സമയത്തേയ്ക്കു വെളിവാകുകയും ചെയ്തിരുന്നു. ഇന്ത്യയുടെ തന്നെ ചരിത്രത്തിൽ വളരെ പ്രധാന പെട്ട ഒരു സ്ഥലം ആണ്.

പോകുന്ന വഴി കുറച്ച് മരങ്ങൾ ഉള്ള ഒരു സ്ഥലം കണ്ടു. ആ വഴിക്ക് ഇത്രയും ആദ്യമായി ആണ് കാണുന്നത്. നല്ല വെയിൽ ആയത് കൊണ്ട് വണ്ടി അങ്ങോട്ട് കയറ്റി കുറച്ചു ദൂരം ഒരു രസത്തിന് പോയി. പക്ഷേ പണി പാളി മണലിൽ വണ്ടി പെട്ടു. പിന്നെ ഒരു ഓഫ് റോഡ് തന്നെ.. അവിടെ കുറെ നേരം വിശ്രമിക്കാം എന്നു കരുതി. പിന്നെ അവിടെ നിന്നും യാത്ര തുടർന്നു പോകുന്ന വഴിക്ക് പല സ്ഥലത്തും നിർത്തി ഫോട്ടോ എടുത്തു.

അങ്ങനെ വീണ്ടും നേരെ രാമേശ്വരത്ത് എത്തി. അവിടെ A. P. J. Abdul Kalam സർന്റെ വീട് കാണാൻ പോയി. അവിടെ എത്തിയപ്പോൾ വലിയ തിരക്ക്. വണ്ടി നിർത്താൻ പോലും സ്‌ഥലം ഇല്ല. അകത്ത് കയറാൻ പറ്റിയില്ല. പുറത്ത് നിന്നും ഫോട്ടോ എടുത്തു. അടുത്ത് A. P. J. Abdul Kalam സർന്റെ ഒരു സ്‌മാരകം ഉണ്ട്. അവിടേക്ക് പോയി പക്ഷേ അവിടെയും കയറാൻ പറ്റിയില്ല. കാരണം ബാഗ്, ക്യാമറ, ഹെൽമെറ്റ്‌, ഫോൺ ഒന്നും അകത്തേക്ക് കയറ്റാൻ പറ്റില്ല. അവിടെ ലോക്ക് റൂം ഇല്ല. എനിക്ക് അറിയാവുന്ന ഭാഷയിൽ ഞാൻ പറഞ്ഞു, ഞാൻ കേരളത്തിൽ നിന്നും ആണ് വരുന്നത് എന്ന് പക്ഷേ ഒന്നും നടന്നില്ല.

പിന്നെയും അവിടെ കുറെ നടന്നു അ ചരിത്ര നഗരത്തിലൂടെ അപ്പോൾ തന്നെ സമയം 4 മണികഴിഞ്ഞു. തിരിച്ചു മധുരയിൽ പോകാൻ ആയിരിന്നു പ്ലാൻ 200 km ഉണ്ട് അങ്ങോട്ട്. വിട്ടിലോട്ട് നോക്കിയപ്പോൾ 350 km ഉണ്ട് എന്നാൽ ഒരു 150 km കൂടെ പോയാൽ പോരെ എന്നായി ഞാൻ.

തൂത്തുക്കുടി വഴി ആണ് തിരിച്ചു വരുന്നത് ഉപ്പ് ഉണ്ടാകുന്നത് കണ്ടു അവിടെയും ഇറങ്ങി ഫോട്ടോ എടുത്തു. ഹൈവേയിൽ കയറി ഒറ്റ വഴി നല്ല വഴിയും തിരിച്ചു വരുന്ന വഴിയിൽ മാപ് പണി തന്നു. തിരുനെൽവേലി ഹൈവേയിൽ നിന്നും നാഗർകോവിൽ നേരെ കയറാൻ ഉള്ളത്തിന് പകരം മാപ് വേറെ ഒരു വഴി പറഞ്ഞു തന്നു. അത് നോക്കി നോക്കി പോയി പോകും തോറും വഴിയുടെ വീതി കുറഞ്ഞു ആൾ അനക്കം കുറഞ്ഞു ആകെ ഒരു പേടി. ഏകദേശം ഒരു 30 km ആ വഴി പോയി. കുറെ പോയപ്പോൾ പിന്നെ വഴിയിൽ കണ്ട ആളോട് വഴി ചോദിച്ചു. അങ്ങനെ പോയി കുറെ പോയപ്പോൾ മെയിൻ റോഡിൽ എത്തി. പക്ഷേ അത് ശരിക്കും ദൂരം കുറവ്‌ ആണ്. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു യാത്ര ആണ് ഇതും.

SHARE