Wifi and Stickers Not Required for KSRTC Passengers, Says Mr Sukumaran, Executive Director Technical, KSRTC

Wifi and Stickers Not Required for KSRTC Passengers, Says Mr Sukumaran, Executive Director Technical, KSRTC

സ്റ്റിക്കറും വൈ ഫൈയും ഒന്നുമില്ലെങ്കിലും കെ എസ് ആര്‍ ടി സിയില്‍ കയറേണ്ടവര്‍ വേണമെങ്കില്‍ വന്നു കയറിക്കോളും – Says EDT, KSRTC

തിരുവല്ല – ബാംഗ്ലൂര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള പുതിയ സൂപ്പര്‍ ഡീലക്സ് ബസ്സുകളില്‍ കെ എസ് ആര്‍ ടി സിയെ സ്നേഹിക്കുന്ന ചില വ്യക്തികളും സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു കൂട്ടം യാത്രക്കാരും, മറ്റു ജീവനക്കാരും കൂടി ചേര്‍ന്ന് സ്വന്തം പോക്കറ്റില്‍ നിന്ന് കാശു മുടക്കി സ്റ്റിക്കര്‍ വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള ബസ്സിന്റെ മോടി പിടിപ്പിക്കല്‍ ജോലികള്‍ ചെയ്യുന്നത് കെ എസ് ആര്‍ ടി സിയിലെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (ടെക്‌നിക്കല്‍) ശ്രീ എം.റ്റി സുകുമാരന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച മറുപടിയാണിത്.

“സ്റ്റിക്കര്‍ ഒട്ടിച്ചാലും ഇല്ലെങ്കിലും വൈ ഫൈ കൊടുത്താലും ഇല്ലെങ്കിലും കെ എസ് ആര്‍ ടി സി ബസ്സുകളില്‍ കയറേണ്ടവന്‍ കെ എസ് ആര്‍ ടി സിയില്‍ തന്നെ വന്ന് കയറിക്കോളും, അതിനുവേണ്ടി ആരും അധികം മെനക്കെടേണ്ടതില്ല” ടീം കെ എസ് ആര്‍ ടി സി ബ്ലോഗിന്റെ അംഗമായ നിതിന്‍ ഉദയ് നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കൂട്ടം ആളുകള്‍ യാതൊരു വിധത്തിലുള്ള ലാഭേച്ഛയും കൂടാതെ ഒരു പൊതു മുതലിനെ രക്ഷിക്കുവാനുള്ള വഴികള്‍ നടത്തുവാന്‍ പരിശ്രമിക്കുമ്പോള്‍ അതിന്റെ തലപ്പത്തിരിക്കുന്ന ഇതുപോലെയുള്ള ചില ഉദ്യോഗസ്ഥരാണ്‌ കെ എസ് ആര്‍ ടി സിയുടെ ഉയര്‍ച്ചക്കും അന്തസ്സിനും കടിഞ്ഞാണിടുന്നത്.

കെ എസ് ആര്‍ ടി സിയിലെ ഒട്ടുമിക്ക എല്ലാ ഉന്നത പദവിയിലും ഇരിക്കുന്നവര്‍ വേണ്ടത്ര അടിസ്ഥാന വിദ്യാഭ്യാസ യോഗത്യ പോലും ഇല്ലാത്തവരാണ്. മാനേജ്മെന്റ് തലത്തിലുള്ള ചിന്താശേഷിയും പ്രവര്‍ത്തന ശൈലിയും ഉള്‍പ്പെടുത്തി ഒരു പുതിയ ടീം കെ എസ് ആര്‍ ടി സിയില്‍ ഉയര്‍ന്നു വന്നെങ്കില്‍ മാത്രമേ നമ്മുടെ കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതക്കും മിസ്‌മാനേജ്മെന്‍റ്റിനും ഒരു പരിധി വരെ രക്ഷ പ്രാപിക്കുവാന്‍ സാധിക്കു.

SHARE