വിവരണം – ‎Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

ഒരു ഉച്ച സമയം കൂട്ടുകാരനുമായി ഇവിടെ ഹാജരായി. തലപ്പാകെട്ടി തുടങ്ങി പല തരം ബിരിയാണികൾ അവിടെയുണ്ടതായി കണ്ടെങ്കിലും പരീക്ഷണാർത്ഥം ഒരു ദം മട്ടൺ ബിരിയാണി, ഒരു ദം ചിക്കൻ ബിരിയാണി എന്നിവ പറഞ്ഞു. വില ഒട്ടും കൂടുതൽ അല്ല. മട്ടൺ 160 ഉം (ഇപ്പോൾ വില 170 ആയി), ചിക്കൻ 80 ഉം ആണ്.

ജീരക ചമ്പ കൈമയിൽ തീർത്ത നല്ല മസാല കലർന്ന അരിയും, മട്ടൺ പീസുകളും. കൊള്ളാം ഇഷ്ടപ്പെട്ടു. ചിക്കൻ ഒരു പൊടിക്ക് വേവാൻ ഉണ്ടായിരുന്നുവെന്നുള്ള ന്യൂന്യത ഒഴിച്ചാൽ എല്ലാം നന്നായിരുന്നു. ബിരിയാണി വിശ്വസിച്ചു കഴിക്കാൻ പറ്റിയ ഒരിടം ആണെന്ന് തോന്നി. ഇത് വഴി പോകുന്നവർക്ക് ഒന്ന് നോക്കാം.

മർഹബ വന്ന വഴികളിലൂടെ – ശ്രീ ഷാജഹാൻ ആണ് മർഹബയുടെ ഉടമസ്ഥൻ. അദ്ദേഹത്തിൻറെ രണ്ട് ആൺ മക്കളും മർഹബയുടെ എല്ലാ കാര്യത്തിനും കൂടെയുണ്ട്. 16 വർഷം മുൻപ് പൂന്തുറയിൽ ആയിരുന്നു തുടക്കം. പൂന്തുറയിൽ ഇപ്പോഴുള്ള ഔട്ട്ലെറ്റിൽ ചിക്കൻ, മട്ടൺ, പോത്ത്, ബീഫ് തുടങ്ങിയ വിവിധ വിഭവങ്ങളും പെറോട്ട, പത്തിരി തുടങ്ങിയപലഹാരങ്ങളുമാണുള്ളത് . വൈകുന്നേരം 5 മണി മുതൽ 12 മണി വരെയാണ് അവിടെ പ്രവർത്തന സമയം.

രണ്ടാമത്തെ കല്ലാട്ടുമുക്കുള്ള ഹോട്ടൽ 2.5 വർഷമായി പ്രവർത്തിച്ചു വരുന്നു. ഇവിടെ വിവിധ ബിരിയാണികൾ അല്ലാതെ കബ്സ, കുഴിമന്തി, കാട പൊരിച്ചത്, പോത്ത്, ചിക്കൻ, മട്ടൺ എന്നിവയെല്ലാമുണ്ട് . എല്ലാ ബിരിയാണിയുടെ കൂടെയും കോംബോ നാരങ്ങാ വെള്ളവും ഉണ്ട്. ഉച്ചയ്ക്ക് 11 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ഇവിടത്തെ സമയം.

ബിരിയാണി കഴിക്കാൻ കല്ലാട്ടുമുക്ക് എത്തുന്നവർ മർഹബ മറക്കണ്ട. Seating Capacity – 20, Family Room – 8. Total – 28. Timings 11:00 AM to 5:00 PM, Marhaba Biryani Kada
Kallattumukku, Thiruvananthapuram, Kerala 695009. 📲 9567640164, 9495938471.

SHARE