KSRTC Blog – Everything About KSRTC turns 5 this month and we want to take this opportunity to thank you, for your continuous support and love. Without which KSRTC Blog would have never seen such tremendous growth as we did last year with over 10,000+ new members joining our facebook page, over 1,000 new posts being made and more than 5 Lakhs visitors paying a visit to our beloved community.

KSRTC Blog is not just another travel site or forum, but rather an extended family, where we rush in to share the ideas, knowledge and information regarding our own KSRTC.

And this is exactly why, we are so eager to switch on the internet in the morning and see what we have missed out during our sleep and check how many pages have been added to the blog.

sujith-bhakthan-ksrtc-blog2

Nevertheless, as with any large family, there are different points of views, interests and multitude of voices, at times drawing in a feeling of being misunderstood or not being heard. But everyone comes here are those who love KSRTC and those who wish to see the KSRTC in a higher position.

And since we believe, a family should listen to one and all, we request you to send your suggestions, feedbacks, complaints, anecdotes or even jokes to us, so that we can not only grow in a tremendous manner over the next few years, but also in a more inclusive way, where our readers feel valued and involved and newbies feel welcomed.

പ്രതിസന്ധികളിലും തളരാതെ കെ എസ് ആര്‍ ടി സി ബ്ലോഗ്

5 വര്‍ഷം മുന്‍പ് ബാംഗ്ലൂരില്‍ എഞ്ചിനീയറിംഗ്‌ പഠിക്കുവാന്‍ പോയ സമയത്താണ്‌ കെ എസ് ആര്‍ ടി സിയെ ഞാന്‍ അടുത്തറിയുവാനും സ്നേഹിക്കുവാനും ആരംഭിച്ചത്. നാട്ടില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമായി ബഡ്ജറ്റില്‍ ഒതുങ്ങി നില്‍ക്കുന്ന നമ്മുടെ കെ എസ് ആര്‍ ടി സി ബസ്സുകള്‍ തന്നെയായിരുന്നു എന്റെ യാത്രാ മാര്‍ഗ്ഗവും. ആദ്യമൊക്കെ കോട്ടയം ബാംഗ്ലൂര്‍ ഡീലക്സിലായിരുന്നു യാത്ര. പിന്നീട് തിരുവല്ലയില്‍ നിന്ന്‌ ബാംഗ്ലൂരിലേക്ക് ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ്സ് തുടങ്ങി. 297 രൂപയായിരുന്നു അന്നത്തെ ബാംഗ്ലൂരിലേക്കുള്ള നിരക്ക്. ഒരു മാസത്തില്‍ കുറഞ്ഞത് 3-4 തവണയെങ്കിലും ഞാന്‍ നാട്ടില്‍ വരാറുണ്ടായിരുന്നു. അങ്ങനെ നിരന്തരമായ യാത്രകള്‍ എന്നെ ബസ്സിലെ ജീവനക്കാരുമായും കെ എസ് ആര്‍ ടി സിയുമായും അടുക്കുന്നതിന്‌ കാരണമാക്കി.

sujith-bhakthan-ksrtc-blog

അങ്ങനെയിരിക്കുന്ന അവസരത്തിലാണ്‌ ഞാന്‍ ബ്ലോഗിംഗിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു തുടങ്ങുന്നത്. ആ സമയത്ത് ഇന്റര്‍നെറ്റില്‍ കേരളാ ആര്‍ ടി സിയെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ലഭ്യമല്ലായിരുന്നു. നാമമാത്രമായി കോര്‍പ്പറേഷനു സ്വന്തമായുള്ള വെബ്സൈറ്റില്‍ യാതൊരു വിവരങ്ങളും അന്ന് ലഭ്യമല്ല. അങ്ങനെയിരുന്നപ്പോള്‍ ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്കുള്ള നമ്മുടെ വണ്ടികളുടെ ടൈം ടേബിള്‍ ഉള്‍പ്പെടുത്തി ഒരു ബ്ലോഗ് തുടങ്ങി. ഏതാണ്ട് ഒരു മാസത്തിനുള്ളില്‍ തന്നെ അഞ്ഞൂറിലധികം വിസിറ്റേഴ്സ് ബ്ലോഗില്‍ എത്തിയിരുന്നു. പിന്നീട് കെ എസ് ആര്‍ ടി സിയെക്കുറിച്ച് ഗൂഗിളില്‍ പരതി നടക്കുമ്പോഴാണ്‌ ബിനായ് ശങ്കര്‍ എന്ന ബസ്സ് ഫാനിന്റെ പിക്കാസാ ആല്‍ബം കാണാന്‍ ഇടയാകുന്നത്. അത് എനിക്ക് വീണ്ടുംപ്രചോദനമായി. പിന്നീട് ഒളിച്ചും പാത്തുമൊക്കെ ബസ്സ് സ്റ്റാന്‍ഡുകളില്‍ നിന്ന് ബസ്സുകളുടെ പടം എടുത്ത് ബ്ലോഗില്‍ ഇട്ട് തുടങ്ങി. അതോടൊപ്പം തന്നെ കെ എസ് ആര്‍ ടി സിയെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളുമൊക്കെ പ്രസിദ്ധീകരിച്ചു. അങ്ങനെ ബ്ലോഗ് വളര്‍ന്നു തുടങ്ങി. ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ബ്ലോഗില്‍ ദിനംപ്രതി ആയിരത്തിലധികം നിത്യ സന്ദര്‍ശകര്‍ വന്നു തുടങ്ങി.

ബ്ലോഗിലെ സന്ദര്‍ശകര്‍ കമന്റുകള്‍ കൊണ്ട് അതൊരു ഡിസ്‌കഷന്‍ ഫോറമാക്കി മാറ്റി. കെ എസ് ആര്‍ ടി സിയുടെ കുറ്റങ്ങളും കുറവുകളും, നല്ല കാര്യങ്ങളുമൊക്കെയായി ചര്‍ച്ചകള്‍ നടന്നുകൊണ്ടേയിരുന്നു. കെ എസ് ആര്‍ ടി സിയെ ജീവനുതുല്യം സ്നേഹിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ ഇടയിലുണ്ടെന്ന ആ തിരിച്ചറിവ്‌ എന്നെ എന്തെന്നില്ലാത്ത പ്രോത്സാഹനവും ആത്മവിശ്വാസവും നല്‍കി.

ഓര്‍കുട്ട്, ഫേയ്സ്ബുക്ക് എന്നിവയുടെ സഹായത്താല്‍ ചര്‍ച്ചകള്‍ക്കും കെ എസ് ആര്‍ ടി സിയെ സ്നേഹിക്കുന്നവര്‍ക്ക് പരസ്പരം മനസ്സിലാക്കുന്നതിനും പരിചയപ്പെടുന്നതിനും വേണ്ടി ഗ്രൂപ്പുകളും പേയ്ജുകളും ആരംഭിച്ചു. പത്ര മാധ്യമങ്ങളില്‍ ബ്ലോഗിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത് ബ്ലോഗിന്റെ പോപ്പുലാരിറ്റി വര്‍ദ്ധിക്കുന്നതിനും കൂടുതല്‍ ആളുകളിലേക്ക് ബ്ലോഗിനെ പരിചയപ്പെടുത്തുന്നതിനും സഹായമായി. അങ്ങനെ കെ എസ് ആര്‍ ടി സി യിലെ ഉദ്യോഗസ്ഥരുള്‍പ്പെടെ ബ്ലോഗിലെ നിത്യസന്ദര്‍ശകരായി മാറി.

ബ്ലോഗ് തുടങ്ങി ഏതാണ്ട് 2 വര്‍ഷത്തിനു ശേഷമാണ്‌ ഞാന്‍ കെ എസ് ആര്‍ ടി സിയുടെ തിരുവനന്തപുരത്തുള്ള ചീഫ് ഓഫീസില്‍ ചെല്ലുന്നത്. അന്ന് കെ എസ് ആര്‍ ടി സിയുടെ എം.ഡി ആയിരുന്ന ശ്രീ ടി.പി സെന്‍കുമാര്‍ സാര്‍ ഞങ്ങള്‍ക്ക് നല്‍)കിയ പ്രചോദനവും ആത്മവിശ്വാസവും ഒരിക്കലും മറക്കുവാന്‍ കഴിയാത്തതാണ്‌. അതോടൊപ്പം തന്നെ ബ്ലോഗ് അപ്ഡേഷന്റെ ആവശ്യങ്ങള്‍ക്കായി കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ ചെന്ന് ബസ്സുകളുടേയും മറ്റും ഫോട്ടോകള്‍ എടുക്കുന്നതിനുള്ള ഔദ്യോഗിക അനുവാദവും ലഭിച്ചു.

 അതിനുശേഷം കെ എസ് ആര്‍ ടി സിയെ സ്സ്നേഹിക്കുന്ന ആളുകളേയും കെ എസ് ആര്‍ ടി സിയുടെ ഉന്നത ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് വെച്ച് ഒരു ഡിസ്കഷന്‍ ഫോറം സങ്കടിപ്പിക്കുകയുണ്ടായി. അതിനു ശേഷം മണ്ഡല മകര വിളക്കു കാലത്ത് പമ്പയില്‍ വെച്ചും ഇതേപോലെയൊരു മീറ്റിംഗ് സങ്കടിപ്പിക്കുവാന്‍ കഴിഞ്ഞു.

കെ എസ് ആര്‍ ടി സിയെ സ്നേഹിക്കുന്ന, കെ എസ് ആര്‍ ടി സി നല്ല രീതിയില്‍ ഉയര്‍ന്നു വരണമെന്ന് ആഗ്രഹമുള്ള ധാരാളം ആളുകള്‍ നമ്മുടെയിടയിലുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും തന്നെ ഈ ഇന്റര്‍നെറ്റിന്റെ ലോകത്ത് ഒത്തൊരുമിക്കുവാനും അവരുടെ ആശയങ്ങളും പരിഭവങ്ങളുമൊക്കെ പങ്കു വെയ്ക്കാനുമൊക്കെയുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കിയെടുക്കുവാന്‍ കഴിഞ്ഞ 5 വര്‍ഷക്കാലം കൊണ്ട് കെ എസ് ആര്‍ ടി സി ബ്ലോഗിന്‌ കഴിഞ്ഞു.

കെ എസ് ആര്‍ ടി സി ബ്ലോഗിന്റെ ഫേയ്സ്ബുക്ക് പേജില്‍ ഇപ്പോള്‍ മുപ്പതിനായിരത്തിലധികം ഫോളോവേഴ്സ് ഉണ്ട്. കര്‍ണാടകാ ആര്‍ ടി സിയുടെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേയ്ജിനുപോലും ഇത്രയധികം ഫോളോവേഴ്സ് ഇപ്പോള്‍ ഇല്ല. കേരളാ ആര്‍ ടി സിക്കാണെങ്കില്‍ അങ്ങനെയൊരു സംഭവമേയില്ല. കേരളാ ആര്‍ ടി സിയുടെ ഇപ്പോഴുള്ള ഔദ്യോഗിക വെബ്സൈറ്റ് വളരെ നിലവാരം കുറഞ്ഞതും ഉപയോഗശൂന്യവുമാണ്‌. ഒണ്‍ലൈന്‍ റിസര്‍വേഷന്‍ സൌകര്യം നിലവിലുണ്ടെങ്കിലും അതില്‍ ധാരാളം പോരായ്മകളുണ്ട്. കെ എസ് ആര്‍ ടി സിക്ക് സൌജന്യമായി ഒരു വെബ്‌സൈറ്റ് നിര്‍മ്മിച്ചുകൊടുക്കാം എന്ന് ഞങ്ങള്‍ മാനേജ്മെന്റിനെ പല തവണ അറിയിച്ചിട്ടുള്ളതാണ്‌.

ഇപ്പോള്‍ കെ എസ് ആര്‍ ടി സി ബ്ലോഗില്‍ നല്‍കുന്ന വാര്‍ത്തകളും, വിവരങ്ങളുമൊക്കെ ഞങ്ങള്‍ വിവിധ ശ്രോതസ്സുകളില്‍ നിന്നും തപ്പിയെടുക്കുന്നതാണ്‌. പ്രധാനമായും നമ്മുടെ ഫേയ്സ്ബുക്ക് ഗ്രൂപ്പിലും പേയ്ജിലുമൊക്കെ കേരളത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നുള്ള കൂട്ടുകാര്‍ നല്‍കുന്ന വിവരങ്ങളാണ്‌. അതു കൂടാതെ പത്ര, ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍, ഞങ്ങള്‍ പല സ്ഥലങ്ങളില്‍ യാത്ര ചെയ്ത് പകര്‍ത്തിയെടുക്കുന്ന ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവയും ഉള്‍പ്പെടും. കെ എസ് ആര്‍ ടി സിയെ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെ കൂടുതലും ലഭിക്കുന്നത് മോശം വാര്‍ത്തകള്‍ മാത്രമാണ്‌. അത് വളരെയധികം ഹൈലൈറ്റ് ചെയ്യപ്പെടുകയും ചെയ്യും. പ്രസ്തുത വാര്‍ത്തകള്‍ ബ്ലോഗില്‍ ഇടുന്നതു വഴി ഞങ്ങള്‍ക്ക് കെ എസ് ആര്‍ ടി സിയിലെ ഭൂരിഭാഗം ഉന്നത ഉദ്യോഗസ്ഥരുടേയും വെറുപ്പ് സമ്പാദിക്കുവാനായി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കെ എസ് ആര്‍ ടി സിയില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍, പത്രക്കുറിപ്പുകള്‍, കോര്‍പ്പറേഷനില്‍ സംഭവിക്കുന്ന നല്ല കാര്യങ്ങള്‍ ഒക്കെ ഞങ്ങള്‍ക്ക് ലഭിക്കത്തക്ക രീതിയില്‍ സൌകര്യം ചെയ്തു തരണമെന്ന് 3 വര്‍ഷക്കാലമായി ഉന്നത ഉദ്യോഗസ്ഥരോട് നിരന്തരം ഞങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. നാളിതുവരെയായി ഒരു കാര്യവും സാധിച്ചു തന്നിട്ടില്ല.

അതേ സമയം ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് കര്‍ണാടകാ ആര്‍ ടി സിയുടെ ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ ചന്നബസപ്പ എന്നെ അവിടേക്കു ക്ഷണിക്കുകയുണ്ടായി. കേരളാ ആര്‍ ടി സിക്കു വേണ്ടി ഇപ്പോള്‍ ചെയ്യുന്നതുപോലെയുള്ള ഒരു ബ്ലോഗ് അവര്‍ക്കു ചെയ്യണമെന്നുണ്ടെന്നും അതിലേക്കാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു തരാമെന്നും ആയിരുന്നു അവരുടെ ഓഫര്‍., സമയക്കുറവും മറ്റു ചില കാര്യങ്ങളും കാരണം അതെനിക്ക് നിരസിക്കേണ്ടി വന്നു.

Team - KSRTCBlog
Team – KSRTCBlog

ബ്ലോഗിന്റെ വളര്‍ച്ചയോടുകൂടി കെ എസ് ആര്‍ ടി സി ബസ്സ് ഫാന്‍സിന്റേയും വിരോധികളുടേയും എണ്ണം പെരുകി. ഫേയ്സ്ബുക്കിലും ബ്ലോഗിലുമൊക്കെ കെ എസ് ആര്‍ ടി സി ബസ്സിനെ സ്നേഹിക്കുന്നവരും പ്രൈവറ്റ് ബസ്സ് അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായി. ഫേയ്സ്ബുക്കിലൊക്കെ ഇപ്പോള്‍ ധാരാളം ബസ്സ് ഫാനിംഗ് (ബസ്സ് ഫാനിംഗ് എന്നാല്‍ ബസ്സിന്റെ ഭ്രാന്തന്മാര്‍ എന്നര്‍ത്ഥം) പ്രൊഫൈലുകള്‍ സജീവമായി. പ്രൊഫൈലുകളുടെ എണ്ണം പെരുകിയതോടെ ഇപ്പോള്‍ വെല്ലുവിളികളും മത്സരങ്ങളുമൊക്കെ പതിവായി. ബസ്സ് ഫാന്‍സിനിടയിലും ഗ്രൂപ്പിസം വളര്‍ന്നു. കെ എസ് ആര്‍ ടി സി ബസ്സ് ഫാന്‍സില്‍ തന്നെ ലേയ്‌ലാന്‍ഡ് സ്നേഹികള്‍, ടാറ്റാ സ്നേഹികള്‍ ലേയ്‌ലാന്‍ഡ് ടാറ്റാ വഴക്കുകള്‍, സ്വന്തം സ്ഥലത്തെ ഡിപ്പോകള്‍ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പുകള്‍. അതയത് എറണാകുളമാണോ നല്ലത് കണ്ണൂര്‍ ആണോ നല്ലത്? തിരുവിതാംകൂര്‍, വേണാട്, മലബാര്‍ അങ്ങനെയങ്ങനെ പോകുന്നു വഴക്കുകള്‍.

ഇതിനെല്ലാം പുറമേ കെ എസ് ആര്‍ ടി സി നശിക്കണമെന്ന ചിന്തയുമായി കുറച്ചു പ്രൈവറ്റ് ബസ്സ് സ്നേഹികള്‍, പ്രൈവറ്റ് ബസ്സുകള്‍ നിര്‍ത്തണമെന്ന് ആവശ്യമായി കുറച്ച് കെ എസ് ആര്‍ ടി സി ആളുകള്‍. അങ്ങനെ അങ്ങനെ ഫേയ്സ്ബുക്ക് മുഴുവന്‍ ഇപ്പോള്‍ ആകെ “ബസ്സ്” മയമാണ്‌.

എന്തൊക്കെയായാലും നമ്മുടെ ലക്ഷ്യം ഒന്നു മാത്രമാകണം കെ എസ് ആര്‍ ടി സിയെ രക്ഷിക്കുക. കെ എസ് ആര്‍ ടി സിയെ നിലനിര്‍ത്തുക. കെ എസ് ആര്‍ ടി സിയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിനാളുകള്‍ ഉണ്ട്. ഇതിനെ ഉപജീവനമായി കാണുന്ന ധാരാളം തൊഴിലാളികള്‍ ഉണ്ട്. കെ എസ് ആര്‍ ടി സിയെ ഇനി ഒരിക്കലും നമുക്കൊരു വെള്ളാന ആകുവാന്‍ സമ്മതിച്ചുകൂടാ.

കെ എസ് ആര്‍ ടി സി ബസ്സില്‍ യാത്ര ചെയ്യു, കെ എസ് ആര്‍ ടി സിയെ രക്ഷിക്കു.

So keep watching KSRTC Blog, because we have a feeling, that you are going to love, what we have in store for you in the coming days…

Happy Traveling,

Sujith Bhakthan

For Team KSRTC Blog

SHARE