Malayalam

‘ദി കട’ – ഇനി കടയിൽ പോകേണ്ട കട വീട്ടിലേക്ക് വരും

By Aanavandi

March 27, 2020

കൊറോണ വ്യാപനം തടയുവാനായി ഏപ്രിൽ 15 വരെ എല്ലാവരും വീടിനകത്ത് കഴിയണമെന്നാണ് സർക്കാർ ഉത്തരവ്. ഇത്രയും ദിവസം കഴിയുവാനുള്ള ഭക്ഷണ സാധനങ്ങൾ മിക്ക വീടുകളിലും ഉണ്ടാകാനിടയില്ല. ചില കടകൾ തുറന്നിട്ടുണ്ടെങ്കിലും പലരും പേടിച്ചിട്ട് വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത അവസ്ഥയിലാണ്.

ഈ അവസരത്തിലാണ് ഓൺലൈൻ ഓർഡറുകളും, ഹോം ഡെലിവറികളും എത്രത്തോളം ഉപകാരപ്രദമായി വിനിയോഗിക്കാം എന്ന ചിന്ത ഉടലെടുക്കേണ്ടത്. ഇത്തരത്തിൽ ജനപ്രീതിനേടിയിരിക്കുകയാണ് കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ദി കട’ (The Kada) എന്ന ഓൺലൈൻ ഗ്രോസറി സ്റ്റോർ.

കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് വീട്ടിലിരുന്നുകൊണ്ട് ഇവരുടെ വെബ്‌സൈറ്റായ www.thekada.in ൽ കയറി ആവശ്യമായവ തിരഞ്ഞെടുക്കാം. സാധനങ്ങളുടെ വിലയും സൈറ്റിൽ നിങ്ങൾക്ക് കാണാവുന്നതാണ്. ആവശ്യമായവ സെലക്ട് ചെയ്തതിനു ശേഷം അവസാനം ബിൽ തുക ഓൺലൈനായിത്തന്നെ അടയ്ക്കാം.

പച്ചക്കറികൾ, ചിക്കൻ (ഹലാൽ), മുട്ട, പൊടികൾ, ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, ബേക്കറി ഐറ്റംസ്, സ്നാക്ക്‌സ്, ഐസ്ക്രീം മുതലായവ ഇത്തരത്തിൽ നിങ്ങൾക്ക് ഓൺലൈനായി ഓർഡർ ചെയ്യാവുന്നതാണ്. മിക്ക ഐറ്റങ്ങൾക്കും മികച്ച ഓഫറുകളും കട നൽകുന്നുണ്ട്.

ഗൾഫിൽ ഉള്ളവർക്ക് അവിടെയിരുന്നുപോലും ഈ സൈറ്റ് വഴി സാധനങ്ങൾ പർച്ചേസ് ചെയ്ത് നാട്ടിലെ വീടുകളിൽ എത്തിക്കുവാൻ സാധിക്കും എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ഹോംഡെലിവറി ഫ്രീയാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം – +91 8086312131.

ഇതിനിടയിൽ ചില കടക്കാർ പച്ചക്കറി തുടങ്ങിയ അവശ്യവസ്തുക്കൾ വിലകൂട്ടി വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സർക്കാർ കർശന നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാധനങ്ങൾ വില കൂട്ടി വിൽക്കുന്നത് അനുവദിക്കാനാകില്ലെന്നും കാര്യങ്ങൾ നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.