Malayalam

മ്യൂണിച്ച് കൂട്ടക്കൊല : ഒളിമ്പിക്സ് ചരിത്രത്തിലെ കറുത്ത അധ്യായം

By Aanavandi

January 20, 2020

ഒളിമ്പിക്സ് ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് 1972 ലെ മ്യൂണിച്ച് ഒളിമ്പിക്സ്. ഭീകരപ്രവര്‍ത്തനം ലോകത്തിനുണ്ടാക്കിയ നഷ്ടങ്ങളെ കുറിച്ചോര്‍ക്കുമ്പോഴൊക്കെ കായിക പ്രേമികള്‍ 1972 ലെ മ്യൂണിച്ച് ഒളിമ്പിക്സിനെ കുറിച്ചോര്‍ക്കും. ഒളിമ്പിക്സ് വില്ലേജിലേക്ക് നുഴഞ്ഞുകയറിയ ബ്ലാക്ക് സെപ്തംബര്‍ എന്ന ഗറില്ലാ സംഘടന നടത്തിയ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് പതിനൊന്ന് ഇസ്രയേലി കായികതാരങ്ങള്‍ക്കാണ്.

സംഭവം നടന്നത് ഇങ്ങനെ.. 1972, സെപ്റ്റംപര്‍ 5 ആം തീയതി തീവ്രവാദി ആക്രമണത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപുണ്ടായിരുന്നെങ്കിലും മ്യൂണിക് ഒളിമ്പിക്സ് വിജയകരമായ രണ്ടാം ആഴ്ചയിലേക്ക് കടന്നിരുന്നു . പകൽ നാലര. ഇരുട്ടിന്റെ മറവുപറ്റി ട്രാക്ക് സ്യൂടുകളണിഞ്ഞ പീ എല്‍ ഓ തീവ്രവാദികള്‍ ഇസ്രായേലി ടീം താമസിക്കുന്ന ഗെയിംസ് വില്ലെജിലെക്ക് ഇരച്ചു കയറി.

തീവ്രവാദികൾ രണ്ട് പരിശീലകരെ വധിച്ചു. ഒമ്പത് പേരേ ബന്ധികളാക്കി. ബന്ദിമോചനത്തിന് ഇസ്രയേൽ ജയിലിലുള്ള 234 ഫലസ്തീൻ തടവുകാരെ വിട്ടയക്കുക എന്നതായിരുന്നു ബ്ലാക്ക് ബ്ലാക്ക് സെപ്റ്റംബർന്റെ ആവശ്യം. ഇസ്രയേൽ പ്രധാനമന്ത്രി ഗോൾഡോമെയ്ർ അത് നിരസിച്ചു. ജർമിനി മോചനപ്പണം വാഗ്ദാനം ചെയ്തുവെങ്കിലും തീവ്രവാദികൾ നിരസിച്ചു. ബന്ദികളുമായ് കൈറോ യിലേക്ക് പോകുവാൻ അവർ യാത്രാ സൗകര്യം ആവശ്യപ്പെട്ടു.

രാത്രിയിൽ തീവ്രവാദികളും ബന്ദികളും ഒരു പട്ടാള വിമാനതാവളത്തിൽ എത്തിച്ചു. അവിടെ യാത്രക്കായി ഒരു വിമാനം ഒരുക്കിയിരുന്നു. തീവ്രവാദികൾ ഹെലികോപ്റ്ററിൽ നിന്നും ഇറങ്ങിയതോടെ പോലീസ് വെടിവച്ചു. തീവ്രവാദികൾ തിരിച്ചും. ഒമ്പത് ബന്ദികളും അഞ്ച് തീവ്രവാദികളും മരിച്ചു. ബ്ലാക്ക് സെപ്റ്റംബർ ഈ ഓപ്പറേഷന് പേര് നൽകിയത് ജൂത തീവ്രവാദ സംഘടനയായ ഹഗന 1948ൽ കൂട്ടക്കുരുതി നടത്തിയ രണ്ടു പലസ്തീനിയൻ ക്രിസ്ത്യൻ ഗ്രാമങ്ങളായ ഇഖ്റിത്ത്, കഫ്ർ ബിർഇം എന്നിവയുടെ പേരുകളായിരുന്നു. മ്യൂണിക്ക് വിമാനത്താവളത്തിൽ വെച്ചു നടന്ന ഏറ്റുമുട്ടലിൽ ബന്ദികളായ കായിക താരങ്ങളും ബ്ലാക്ക് സെപ്റ്റംബർ പ്രവർത്തകരും കൊല്ലപ്പെട്ടു.

ഇരുപത്തിനാല് മണിക്കൂറോളം നീണ്ട ബന്ദി നാടകത്തിനോടുവില്‍ ഇസ്രെയെലിനു നഷ്ടപ്പെട്ടത് വിലപ്പെട്ട പതിനൊന്നു ജീവനുകളാണ്. പീ എല്‍ ഒയുടെ ക്രൂരതക്കെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി അപലപിച്ചു. പക്ഷെ കേവലമൊരു “അപലപിക്കല്‍ സന്ദേശം” കൊണ്ട് കാര്യങ്ങളോതുക്കാനായിരുന്നില്ല ഇസ്രയേലിന്റെ പദ്ധതി . ലോകചരിത്രത്തില്‍ മറ്റൊരു ജനവിഭാഗവും അനുഭവിച്ചിട്ടില്ലാത്തതരത്തിലുള്ള ക്രൂരതകള്‍ അനുഭവിച്ച ഒരു ജനതക്ക് ഇതുപോലൊരു ദുരന്തം കൂടി താങ്ങുവാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ തന്നെ ഉറ്റവരെ നഷ്ടപ്പെട്ട , ആത്മാഭിമാനം നഷ്ടപ്പെട്ട ഇസ്രായേലി ജനതയുടെ കണ്ണീറണ്ങ്ങുന്നതിനു മുന്പ് തന്നെ ഈ കൊടുംക്രൂരത്ക്ക് പ്രതികാരം ചെയ്യാനായിരുന്നു ഇസ്രായേലി പ്രധാനമന്ത്രിയുടെ തീരുമാനം.

ഇസ്രേയേല്‍ എന്ന രാജ്യത്തിനെതിരെ സംസാരിക്കാന്‍ തന്നെ എതിരാളികള്‍ ഭയക്കുന്ന രീതിയിലുള്ള ഒരു പ്രതികാരം. അതിന്റെ ഉത്തരവാദിത്തം വന്നുപെട്ടതാവട്ടെ ചാരസംഘടനയായ മൊസാദിനും. ഇസ്രായേലിന്റെ പ്രതിഷേധം വാക്കുകളിലൂടെയല്ല പ്രവര്‍ത്തിയിലൂടെയായിരിക്കും എന്ന് ലോകത്തിനെ ബോധ്യപെടുത്തിയ മിഷന്‍. മ്യൂണിച്ച് കൂട്ടക്കൊലയ്ക്ക് കാരണമായവരെ മുഴുവനും പിന്നാലെ നടന്നു വേട്ടയാടി മൊസാദ് ഇല്ലാതാക്കിയെന്നുള്ളത് പിന്നീട് നടന്ന ചരിത്രം.