രാത്രി ഏറെ വൈകി എവിടേക്കെങ്കിലും പ്പോകുമ്പോൾ ലക്ഷ്യസ്ഥാനത്തെത്താൻ ബസ് കിട്ടാത്ത പലപോഴും നമ്മൾ കുടുങ്ങി പോയിട്ടുണ്ടാകും. പിന്നീട് ബസ് സർവീസ് ആരംഭിയ്ക്കുന്നതിനായുള്ള കാത്തിരിപ്പാണ്. കാത്തിരിയ്ക്കാൻ ഒട്ടും താൽപര്യമില്ലാത്ത ഒരു വിരുതൻ ചെയ്തത് എന്താണെന്നു കേട്ടാൽ അമ്പരന്നു പോകും. ഒരു സർക്കാർ ബസ് മോഷ്ടിച്ച് തനിക്ക് പോകേണ്ട സ്ഥലത്തേക്ക് ഓടിച്ചുകൊണ്ടുപോയി. തെലങ്കാനയിലെ വികാരാബാധിൽ ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.

തണ്ടൂർ ബസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന തെലങ്കാന ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് മോഷ്ടിച്ചാണ് യുവാവ് യാത്ര തുടർന്നത്. ലക്ഷ്യസ്ഥാനത്ത് എത്തിയതോടെ ഇയാൾ ബസ് ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. ബസ് സ്റ്റേഷനിലെ ജീവനക്കാരൻ തന്നെയാണ് പ്രതി എന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസ് രാജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായാണ് വികാരാബാദ് പൊലീസ് വ്യക്തമാക്കിയിരിയ്ക്കുന്നത്.

Photo – ANI.

ഇതിനു മുൻപ് സമാനമായ സംഭവം കേരളത്തിലും ഉണ്ടായിട്ടുണ്ട്. അന്ന് ഇത്തരത്തിൽ വീട്ടിൽ പോകാൻ ബസ് കിട്ടാതെ വന്നപ്പോൾ കൊല്ലത്ത് ഡിപ്പോയ്ക്കരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസ്സും കൊണ്ടാണ് ഒരു വിരുതൻ കടന്നു കളഞ്ഞത്. മദ്യലഹരിയിലായിരുന്നു ഈ സാഹസം. അവസാനം കക്ഷി പോലീസിന്റെ വലയിൽ കുടുങ്ങുകയും ചെയ്തു.

തെലങ്കാന സംഭവത്തിലും വില്ലൻ മദ്യം ആയിരിക്കുവാനാണ് സാധ്യത. എന്തായാലും പണി കിട്ടും എന്നുറപ്പാണ്. ഓരോരോ വേലകൾ ഒപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു. ഇനിയിപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. അനുഭവിക്കുക തന്നെ…

കടപ്പാട് – മാതൃഭൂമി.

SHARE